ലജ്​നത്തുൽ മുഅല്ലിമീൻ കരുനാഗപ്പള്ളി മേഖല യോഗം

കരുനാഗപ്പള്ളി: ഏക സിവിൽ കോഡിനെതിരെ 24ന് നടക്കുന്ന രാജ്ഭവൻ മാർച്ചിൽ 300 പേരെ പങ്കെടുപ്പിക്കാൻ ലജ്​നത്തുൽ മുഅല്ലിമീൻ കരുനാഗപ്പള്ളി മേഖല കമ്മിറ്റി തീരുമാനിച്ചു. ആലോചനയോഗം വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി ഉദ്ഘാടനം ചെയ്തു. ജംഇയ്യതുൽ ഉലമ സംസ്ഥാന സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി മുഖ്യപ്രഭാഷണം നിർവഹിച്ചു. ലജനത്തുൽ മുഅല്ലിമീൻ കരുനാഗപ്പള്ളി മേഖല സെക്രട്ടറി എ. ഷംസുദീൻ മുസ്​ലിയാർ അധ്യക്ഷത വഹിച്ചു. അബ്ദുൽ അസീസ് അൽ ഹാദി, ഷാഹിദ് അൽ ഖാസിമി, എം.എം. നൗഷാദ് മന്നാനി, സി.വൈ ഷാഹിദ് മുസ്​ലിയാർ, അബ്ദുൽ സത്താർ മൗലവി അൽ ഖാസിമി, എച്ച്. യൂസഫ് കുട്ടി മുസ്​ലിയാർ എന്നിവർ സംസാരിച്ചു. ചിത്രം : ലജ്നത്തുൽ മുഅല്ലിമീൻ കരുനാഗപ്പള്ളി മേഖല യോഗം കടയ്​ക്കൽ അബ്ദുൽ അസീസ് മൗലവി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.