തൊടിയൂർ: കൃഷി വകുപ്പിന്‍റെ പദ്ധതിക്ക് തൊടിയൂർ പഞ്ചായത്തിൽ തുടക്കമായി. പഞ്ചായത്ത് പ്രസിഡന്‍റ് ബിന്ദു രാമചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിസന്‍റ് സലിം മണ്ണേൽ അധ്യക്ഷതവഹിച്ചു. പച്ചക്കറി വിത്തുവിതരണം ജില്ല പഞ്ചായത്തംഗം അനിൽ എസ്. കല്ലേലിഭാഗം, തൊടിയൂർ രാമചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം രാജീവ് എന്നിവർ ചേർന്ന് നിർവഹിച്ചു. ഓച്ചിറ ബ്ലോക്ക് കൃഷി അസി. ഡയറക്ടർ എച്ച്. ഷബീന, കൃഷി ഓഫിസർ കാർത്തിക, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ഹദീസ് പഠന ഗവേഷണ സമ്മേളനം (ചിത്രം) ശാസ്താംകോട്ട: ഐ.സി.എസില്‍ ഹാശിമി ബിരുദദാന സമ്മേളനത്തോടനുബന്ധിച്ച് ഹദീസ് പഠന ഗവേഷണ സമ്മേളനം സംഘടിപ്പിച്ചു. ബഗ്ദാദിലെ ശൈഖ് ജീലാനി മസ്ജിദ് ചീഫ് ഇമാം ശൈഖ് അനസ് മുഹ്മൂദ് ഖലഫ് ഉദ്ഘാടനം ചെയ്തു. ഐ.സി.എസ് ജനറല്‍ സെക്രട്ടറി പി.കെ. ബാദ്ഷ സഖാഫി അധ്യക്ഷതവഹിച്ചു. സയ്യിദ് ഖലീല്‍ തങ്ങള്‍ ഹാശിമി, എം.എ. അബ്ദു റഷീദ് മദനി, ഹുസൈന്‍ സഖാഫി ബീമാപള്ളി, ഹാഫിസ് അബ്ദുല്‍ മാലിക് സഖാഫി, എം.എ. അസീസ് വെളുത്തമണല്‍, പി.എ. ഖാജ, എസ്. നൗഫല്‍ ബാഖവി, എസ്. അഷ്‌റഫ് സഖാഫി, എ. റഷീദ് എന്നിവര്‍ സംസാരിച്ചു. ഞായറാഴ്ച വൈകീട്ട് നാലിന് നടക്കുന്ന പൊതുസമ്മേളനത്തില്‍ ഓള്‍ ഇന്ത്യ ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ 147 യുവ പണ്ഡിതന്മാര്‍ക്ക് ഹാശിമി ബിരുദം നല്‍കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.