കൊല്ലം: കേരള വിദ്യാഭ്യാസ ചട്ടങ്ങളിൽ സർക്കാർ കൊണ്ടുവന്നിരിക്കുന്ന ഭേദഗതികൾ പൊതുവിദ്യാഭ്യാസത്തെ തകർക്കുന്നതാണെന്നും മാനേജർമാരുടെ അവകാശത്തെ കവർന്നെടുക്കുന്നതാണെന്നും പ്രൈവറ്റ് സ്കൂൾ (എയ്ഡഡ്) മാനേജേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റി. സർക്കാർ നടപടിക്കെതിരെ കോടതിയെ സമീപിക്കാൻ കമ്മിറ്റി തീരുമാനിച്ചു. അധ്യാപകരെ നിയമിക്കുന്നത് ഒക്ടോബറിൽ മതിയെന്നത് വിദ്യാർഥികളോടുള്ള വെല്ലുവിളിയാണെന്നും ടിൻ ഷീറ്റ് മേൽക്കൂരകൾ മാറ്റുന്നതിന് സമയം നീട്ടിനൽകണമെന്നും കൊല്ലം പബ്ലിക് ലൈബ്രറി ഹാളിൽ നടന്ന ജില്ല മാനേജേഴ്സ് മീറ്റ് ആവശ്യപ്പെട്ടു. കെ.പി.എസ്.എം.എ സംസ്ഥാന ജന.സെകട്ടറി കൊല്ലം മണി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് കല്ലട ഗിരീഷ് അധ്യക്ഷത വഹിച്ചു. ജില്ല ജന.സെക്രട്ടറി വി.വി. ഉല്ലാസ് രാജ് മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികളായ മഠത്തിൽ ഉണ്ണികൃഷ്ണപിള്ള, എച്ച്. അബ്ദുൽഷെരീഫ്, ജി. മുരളീകൃഷ്ണൻ, അനിൽ തടിക്കാട്, എ.എൽ. ഷിഹാബുദ്ദീൻ, കെ.ബി. ലക്ഷ്മികൃഷ്ണ, എ. കൃഷ്ണവേണി, അഡ്വ.വി. സുധീഷ്, ടി.സി.എസ്. മണി, പി. തങ്കച്ചൻ, ജി. മനോഹരൻ നായർ, മാമ്മൻ തോമസ്, അരുൺശങ്കർ, വി.കെ. രാജീവ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.