കാപ്പ ചുമത്തി ജയിലിലടച്ചു

കൊല്ലം: കൊലപാതകശ്രമം, മയക്കുമരുന്ന്, തട്ടിക്കൊണ്ടുപോകല്‍, സ്‌ഫോടകവസ്തു ഉപയോഗിച്ചുള്ള ആക്രമണം, ലഹരിമരുന്ന് വില്‍പന തുടങ്ങിയ കേസിലുള്‍പ്പെട്ട പ്രതിയെ കാപ്പ നിയമപ്രകാരം ജയിലിലടച്ചു. കൊല്ലം ചിറക്കര കാരംകോട് പ്രസാദ് നിവാസില്‍ അനൂപിനെയാണ് (29) കാപ്പപ്രകാരം ജയിലിലടച്ചത്. കൊല്ലം ഈസ്റ്റ്, ചാത്തന്നൂര്‍ പൊലീസ് സ്‌റ്റേഷനുകളില്‍ നിരവധി കേസുകളിലെ പ്രതിയാണ് ഇയാള്‍. അനൂപ്​ നിരന്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് ജില്ല പൊലീസ് മേധാവി നാരായണൻ കലക്ടര്‍ അഫ്‌സാന പര്‍വീണിന് നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കാപ്പ ചുമത്തിയത്. കാപ്പ ജില്ല നോഡല്‍ ഓഫിസര്‍ സ്‌പെഷല്‍ ബ്രാഞ്ച് അസിസ്റ്റന്‍റ്​ കമീഷണര്‍ കെ. അശോക കുമാര്‍, ചാത്തന്നൂര്‍ എ.സി.പി ബി. ഗോപകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ചാത്തന്നൂര്‍ ഇന്‍സ്പെക്ടര്‍ ജസ്റ്റിന്‍ ജോണ്‍, എസ്.ഐ ആശ, വി. രേഖ, എസ്.സി.പി.ഒ സുനില്‍, സി.പി.ഒമാരായ രഞ്ജിത്ത്, ദിനേശ്, അനില്‍കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ കരുതല്‍ തടങ്കലിലാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.