കൊല്ലം: സംരംഭകരുടെ ഉന്നതിയാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. വ്യവസായ-വാണിജ്യ വകുപ്പിന്‍റെ 'ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍' സംരംഭകവര്‍ഷം 2022-23 ന്‍റെ ഭാഗമായി ജില്ല വ്യവസായ കേന്ദ്രം സംഘടിപ്പിച്ച പൊതുബോധവത്കരണത്തിന്റെ ജില്ലതല ഉദ്ഘാടനം ജില്ല പഞ്ചായത്ത് ജയന്‍ സ്മാരക ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. മേയര്‍ പ്രസന്ന ഏണസ്റ്റ് അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് സാം കെ.ഡാനിയല്‍, കലക്ടര്‍ അഫ്‌സാന പര്‍വീണ്‍, ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ എസ്. ജയന്‍, ജി. ഉദയകുമാര്‍, തദ്ദേശസ്വയംഭരണ വകുപ്പ് ജോയന്റ് ഡയറക്ടര്‍ റ്റി.കെ. സയൂജ, ജില്ല വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ബിജു കുര്യന്‍ എന്നിവര്‍ സംസാരിച്ചു. കോര്‍പറേഷന്‍റെ പൊതുബോധവത്കരണ പരിപാടിയും സംരംഭകര്‍ക്കായുള്ള മാര്‍ഗനിർദേശ ക്ലാസുകളും പരിപാടിയുടെ ഭാഗമായി നടന്നു. പൊട്ടിപ്പൊളിഞ്ഞ റോഡുകൾ: അടിയന്തര നടപടിയുണ്ടാകുമെന്ന് കലക്ടര്‍ (ചിത്രം) കൊല്ലം: റോഡുകളുടെ അറ്റകുറ്റപ്പണികള്‍ അടിയന്തര പ്രാധാന്യത്തോടെ നിര്‍വഹിക്കുമെന്ന് കലക്ടര്‍ അഫ്‌സാന പര്‍വീണ്‍. റോഡ് പണി പൂര്‍ത്തിയാക്കന്‍ നേരത്തേതന്നെ നിർദേശം നല്‍കിയിരുന്നു. എന്നാല്‍, ടെൻഡര്‍ എടുക്കാന്‍ ആളുണ്ടായില്ല. കുറഞ്ഞ നിരക്കാണ് കാരണമായതെന്ന് പൊതുമരാമത്ത് വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് അടിയന്തര നടപടികള്‍ക്ക് നിർദേശം നല്‍കിയത്. ബീച്ച്‌റോഡ്-താമരക്കുളം-കല്ലുപാലം-ലക്ഷ്മിനട-ആല്‍ത്തറമൂട്-അമ്മച്ചിവീട്-കലക്ടറേറ്റ് റോഡ് അറ്റകുറ്റപ്പണികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നിർദേശം നല്‍കി. ചേംബറില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനം. പൊതുമരാമത്ത് വകുപ്പിന്‍റെ പരിധിയിലുള്ള റോഡിന്‍റെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാകുന്നതിനകം ജല അതോറിറ്റിയുടെ നേതൃത്വത്തില്‍ കേടുപാടുകള്‍ താൽക്കാലികമായി പരിഹരിച്ച് ഗതാഗതയോഗ്യമാക്കും. ഞാങ്കടവ് കുടിവെള്ളപദ്ധതിയുടെ പൈപ്പ് സ്ഥാപിക്കുന്നതിന്റെ ഭാഗമായി കുഴിച്ച റോഡുകളാണിത്. കല്ലുപാലം മുതല്‍ ലക്ഷ്മിനടവരെയുള്ള റോഡിന്‍റെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഇവിടെനിന്ന് ആല്‍ത്തറമൂട് വരെയുള്ള റോഡിന്‍റെ ടെന്‍ഡര്‍ നടപടികള്‍ അവസാനഘട്ടത്തിലാണ് എന്നും ജില്ല കലക്ടര്‍ വ്യക്തമാക്കി. മഴയെതുടര്‍ന്ന് നിര്‍ത്തിവെച്ച കൊല്ലം-ആയൂര്‍ റോഡില്‍ മണിച്ചിത്തോട് മുതല്‍ രണ്ടാം നമ്പര്‍ ജങ്ഷന്‍വരെയുള്ള ജോലികള്‍ പുനരാരംഭിക്കും. എല്‍.എ ഡെപ്യൂട്ടി കലക്ടര്‍ എഫ്. റോയ് കുമാര്‍, ജല അതോറിറ്റി പ്രോജക്റ്റ് വിഭാഗം എക്‌സിക്യൂട്ടിവ് എൻജിനീയര്‍ ആര്‍. രാജേഷ് ഉണ്ണിത്താന്‍, പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്‌സിക്യൂട്ടിവ് എൻജിനീയര്‍ ഡി. ജോണ്‍ കെന്നത്ത്, ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.