കൊല്ലം പ്രസ്​ക്ലബ്: ജി. ബിജു പ്രസിഡന്‍റ്​, സനൽ ഡി. പ്രേം സെക്രട്ടറി

കൊല്ലം: കേരള പത്രപ്രവർത്തക യൂനിയൻ കൊല്ലം ജില്ല കമ്മിറ്റി (കൊല്ലം പ്രസ് ക്ലബ്) പ്രസിഡന്‍റായി ജി. ബിജുവിനെയും (മാതൃഭൂമി) സെക്രട്ടറിയായി സനൽ ഡി. പ്രേമിനേയും (ദേശാഭിമാനി) തെരഞ്ഞെടുത്തു. കൊല്ലം പ്രസ് ക്ലബിൽ ശനിയാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ വൈസ് പ്രസിഡന്‍റുമാരായി എസ്. ശ്രീലത (മാതൃഭൂമി), എ. ശ്രീകാന്ത് (ജന്മഭൂമി), ജോയിന്‍റ്​ സെകട്ടറിയായി എം.എസ്. ശ്രീധർലാൽ (കേരളകൗമുദി), ട്രഷററായി സുജിത് സുരേന്ദ്രൻ (അമൃത ടി.വി), എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായി നവമി സുധീഷ് (ദി ഹിന്ദു), പി. പ്രവീൺ (ജയ്ഹിന്ദ് ടി.വി), എസ്. അയൂബ് (സിറാജ്), ജെ. സജീം (മാധ്യമം), ഹണി തങ്കപ്പൻ (ജനം ടി.വി) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. എസ്.ആർ. സുധീർകുമാർ (ദീപിക) ജില്ല റിട്ടേണിംഗ് ഓഫിസറും പി.എൻ. സതീശ് (ജന്മഭൂമി) അസിസ്റ്റന്‍റ്​ റിട്ടേണിംഗ് ഓഫിസറുമായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.