യുക്തിവാദി സമ്മേളനം

കൊല്ലം: ഭാരതീയ യുക്തിവാദി സംഘത്തിന്‍റെ സമ്മേളനം ഞായറാഴ്ച രാവിലെ 10ന്​ എറണാകുളം ശിക്ഷക്സദനില്‍ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീനി പട്ടത്താനം ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡന്‍റ്​ ജോര്‍ജ് പുല്ലാട്ട് അധ്യക്ഷത വഹിക്കും. കാപ്പാട് കെ.കെ. അബ്ദുല്‍ അലി, അഡ്വ. കെ.കെ. രാധാകൃഷ്ണന്‍, പ്രഫ. എന്‍.എ. ഹമീദ്, ഡോ. അബ്ദുല്‍ ഗഫൂര്‍ തുടങ്ങിയവര്‍ സംസാരിക്കും. 11.30 മുതല്‍ 'മതം വിട്ടവരും യുക്തിവാദികളും' എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. ഉച്ചക്ക്​ രണ്ടിന്​ 'മതേതര കലാസാഹിത്യം എന്ത്' എന്ന വിഷയത്തില്‍ ചര്‍ച്ചാ സമ്മേളനം ഡോ. ശശികുമാര്‍ പുറമേരി ഉദ്ഘാടനം ചെയ്യും. ചേപ്പാട് രാജേന്ദ്രന്‍ വിഷയം അവതരിപ്പിക്കും. അപേക്ഷ ക്ഷണിച്ചു കൊല്ലം: സംസ്ഥാന സിവിൽ സർവിസ് അക്കാദമി കൊല്ലം ഉപകേന്ദ്രത്തിൽ ഡിഗ്രി, പ്ലസ്-വൺ, പ്ലസ്-ടു, ഹൈസ്കൂൾ വിദ്യാർഥികൾക്കുള്ള സിവിൽ സർവിസ് പരിശീലന ക്ലാസിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി വിദ്യാർഥികൾക്ക് ദീർഘകാല പരിശീലന കോഴ്സിലേക്ക്​ ചേരാം. ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾ ടാലൻറ് ഡെവലപ്പ്മെന്‍റ്​, സിവിൽ സർവിസ് ഫൗണ്ടേഷൻ എന്നീ കോഴ്സുകളിലേക്കും ചേരാം. kscsa.org എന്ന വെബ്സൈറ്റിൽ ഓൺലൈനായി രജിസ്റ്റർ ചെയ്ത്​ ജൂൺ 15 വരെ ഫീസ് അടക്കാം. രജിസ്ട്രേഷൻ പൂർത്തീകരിച്ചശേഷം കൊല്ലം ഉപകേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണം. കഴിഞ്ഞവർഷം പഠിച്ചവർ ഈ കോഴ്സുകളിൽ വീണ്ടും രജിസ്റ്റർ ചെയ്ത്​ ഫീസ് അടക്കണം. വിശദ വിവരങ്ങൾക്ക്: 0474-2967711, 9446772334, 9605325383. website: kscsa.org

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.