കൊല്ലം: കേരള മുസ്ലിം ജമാഅത്ത് ജില്ലയിലെ 125 യൂനിറ്റുകളിലും സർക്കിൾ സോൺ ഘടകങ്ങളിലും വാർഷിക കൗൺസിലുകൾ നടത്തും. ഞായറാഴ്ച വൈകീട്ട് ഏഴിന് പള്ളിമുക്ക് ത്വയ്യിബ സെന്‍റർ കോൺഫറൻസ് ഹാളിൽ വാർഷിക സമ്മേളനം സമസ്ത മുശാവറ മെംബറും കേരള മുസ്ലിം ജമാഅത്ത് ജില്ല പ്രസിഡന്‍റുമായ ഇസുദ്ദീൻ കാമിൽ സഖാഫി ഉദ്ഘാടനം ചെയ്യും. മണ്ണ് കടത്ത് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണം -സി.പി.ഐ കുണ്ടറ: പഞ്ചായത്തിലെ അഞ്ചാം വാർഡിൽ നടന്ന മണ്ണെടുപ്പുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം നടത്തണമെന്ന് സി.പി.ഐ കുണ്ടറ ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. പരാതി കൊടുത്തിട്ടും ഒരു അന്വേഷണവും നടത്താതെ വീണ്ടും മണ്ണ് എടുക്കാനുള്ള അനുമതി കൊടുത്ത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ലോക്കൽ സെക്രട്ടറി എം. ഗോപാലകൃഷ്ണൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.