ജ്വല്ലറിയിൽ മോഷണം; ആറ് പവൻ കവർന്നു

കൊല്ലം: ജ്വല്ലറിയിൽ നിന്ന് ആറ് പവൻ സ്വർണം കവർന്നു. ചിന്നക്കട-വടയാറ്റുകോട്ട റോഡിൽ ഉണ്ണിച്ചെക്കം വീട് ക്ഷേത്രത്തിന് സമീപമുള്ള എ.വി.എം ജ്വല്ലറിയിലാണ് മോഷണം. വ്യാഴാഴ്ച രാത്രിയിൽ ജ്വല്ലറിയുടെ പിൻഭാഗത്തെ ഓടിളക്കിയ ശേഷം തൊട്ടുതാഴെയുള്ള ഷീറ്റ് തകർത്ത്​ പണിശാലയിലാണ് മോഷ്ടാവ് ഇറങ്ങിയത്. അവിടെ നിന്ന്​ ഷോറൂമിന്‍റെ വാതിൽ തകർത്ത് ഉള്ളിൽ കടന്ന് കൗണ്ടറിൽ സൂക്ഷിച്ചിരുന്ന മോതിരം, കമ്മൽ എന്നിവയാണ് കവർന്നത്. രാത്രി മഴ ശക്തമായതിനാൽ വാതിലും ഷീറ്റും തകർക്കുന്ന ശബ്ദം കേട്ടില്ല. നിരീക്ഷണ കാമറ ഉണ്ടായിരുന്നെങ്കിലും പ്രവർത്തിച്ചിരുന്നില്ല. വിൽപനക്ക്​ കൂടുതൽ സ്വർണം ഉണ്ടായിരുന്നെങ്കിലും കുറച്ച് മാത്രം കൗണ്ടറിൽ സൂക്ഷിച്ച ശേഷം ബാക്കി ഉടമ വീട്ടിൽ കൊണ്ടുപോയിരുന്നു. പൊലീസും വിരലടയാള വിദഗ്​ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.