വാക്​-ഇന്‍ ഇന്‍റര്‍വ്യൂ

കൊല്ലം: ജില്ലയിലെ സര്‍ക്കാര്‍ ഹോമിയോ ആശുപത്രികളിലും ഡിസ്‌പെന്‍സറികളിലും നിലവിലുള്ളതും രണ്ടു വര്‍ഷത്തേക്ക് ഒഴിവ് വരുന്നതുമായ മെഡിക്കല്‍ ഓഫിസര്‍ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയോഗിക്കുന്നതിന് മേയ് 25 ന് രാവിലെ 10.30 ന് തേവള്ളിയിലെ ജില്ല ഹോമിയോ മെഡിക്കല്‍ ഓഫിസില്‍ നടക്കും. സര്‍ക്കാര്‍ അംഗീകൃത ബി.എച്ച്.എം.എസ് പാസായ ട്രാവന്‍കൂര്‍-കൊച്ചി മെഡിക്കല്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാർഥികള്‍ക്ക് പങ്കെടുക്കാം. ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. ​ഫോൺ: 0474 2797220. ഇ-മെയില്‍: dmohomoeoklm@gmail.com പ്രീ-മെട്രിക് ഹോസ്റ്റല്‍ പ്രവേശനം കൊല്ലം: പട്ടികജാതി വികസന വകുപ്പിന്റെ പരിധിയിലുള്ള പുത്തൂരില്‍ പ്രവര്‍ത്തിക്കുന്ന പ്രീ-മെട്രിക് ഹോസ്റ്റലിലേക്ക് അഞ്ച് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ആണ്‍കുട്ടികളില്‍നിന്ന്​ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 10 ശതമാനം സീറ്റുകള്‍ ഇതര വിഭാഗങ്ങള്‍ക്കാണ്. താമസം, ഭക്ഷണം, യൂനിഫോം, ട്യൂഷന്‍ എന്നിവ സൗജന്യം. ലൈബ്രറി സൗകര്യം, യാത്രാബത്ത, പ്രതിമാസ പോക്കറ്റ് മണി എന്നിവയും ലഭിക്കും. അപേക്ഷയും അനുബന്ധ രേഖകളും വെട്ടിക്കവല ബ്ലോക്ക് പട്ടികജാതി വികസന ഓഫിസില്‍ സമര്‍പ്പിക്കണം. അവസാന തീയതി മേയ് 31. വിവരങ്ങള്‍ക്ക് : 8547630027, 9947053517.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.