വിനോദസഞ്ചാരത്തിന് നിയന്ത്രണം തുടരും

കൊല്ലം: ജില്ലയിൽ വ്യത്യസ്ത ഘട്ടങ്ങളിൽ മഴ മുന്നറിയിപ്പ് നിലനിൽക്കുന്ന പശ്ചാത്തലത്തിൽ വിനോദസഞ്ചാര പ്രവർത്തനങ്ങൾക്കുള്ള നിയന്ത്രണം തുടരുമെന്ന് ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ കലക്ടർ അഫ്സാന പർവീൺ. റെഡ് അലർട്ടും ഓറഞ്ച് അലർട്ടും പ്രഖ്യാപിക്കുന്ന ദിവസങ്ങളിൽ മലയോര -ജലാശയ മേഖലകളിലെ ടൂറിസം പ്രവർത്തനങ്ങൾ പൂർണമായും ഒഴിവാക്കും. യെല്ലോ അലർട്ടുള്ള ദിവസങ്ങളിൽ പൂർണ നിയന്ത്രണം ഉണ്ടാകില്ല. സ്ഥിതിഗതി മാറുന്നതിന് അനുസരിച്ച് ക്രമീകരണങ്ങൾ ഒരുക്കാനും ഡി.ടി.പി.സി ക്ക് നിർദേശം നൽകി. ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശാനുസരണം മാത്രം വിനോദസഞ്ചാര പ്രവർത്തനങ്ങൾ നടത്തണമെന്നും കലക്ടർ നിർദേശിച്ചു. വനിതകൾക്ക്​ സ്‌കോളര്‍ഷിപ്പോടെ ഹൗസ് കീപ്പിങ്​ കോഴ്​സ്​ കൊല്ലം: വനിതകൾക്കായി 90 ശതമാനം സര്‍ക്കാര്‍ സ്‌കോളര്‍ഷിപ് ഏര്‍പ്പെടുത്തിയ പാഠ്യപദ്ധതിയുമായി ചവറ ഐ.ഐ.ഐ.സി. മൂന്ന് മാസം ദൈര്‍ഘ്യമുള്ള ഹൗസ് കീപ്പിങ് അഡ്വാന്‍സ്ഡ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് എട്ടാം ക്ലാസാണ് യോഗ്യത. 67,000 രൂപ ഈടാക്കുന്ന കോഴ്‌സ് 6700 രൂപക്ക്​ പഠിക്കാനുള്ള അവസരമാണിത്. താമസസൗകര്യം വേണ്ടാത്തവര്‍ക്ക് 6040 രൂപ നല്‍കിയാല്‍ മതി. കുടുംബവാര്‍ഷിക വരുമാനം അഞ്ചുലക്ഷത്തില്‍ താഴെയുള്ള സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍/ പട്ടികജാതി/പട്ടികവര്‍ഗ/ഒ.ബി.സി വിഭാഗത്തിലുള്ളവര്‍, കോവിഡ് സാഹചര്യത്തില്‍ ജോലി നഷ്ടമായവര്‍ (രേഖകള്‍ ഉണ്ടായിരിക്കണം), ഒരു രക്ഷാകർത്താവ് മാത്രമുള്ളവര്‍, ദിവ്യാംഗരുടെ അമ്മമാര്‍, വിധവ, ഒരു പെണ്‍കുട്ടി മാത്രമുള്ള അമ്മമാര്‍ എന്നീ വിഭാഗങ്ങള്‍ക്കാണ് ഫീസ് ആനുകൂല്യം ലഭിക്കുക. രജിസ്‌ട്രേഷന് - 8078980000. വെബ്‌സൈറ്റ് - admissions@iiic.ac.in

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.