രോഗി മരിച്ച സംഭവം: താലൂക്കാശുപത്രിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി

പുനലൂര്‍: മരുന്ന് മാറി നല്‍കിയതിനെ തുടര്‍ന്ന് രോഗി മരിച്ച സംഭവത്തില്‍ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്. പുനലൂര്‍ താലൂക്കാശുപത്രി സൂപ്രണ്ടിന്‍റെ ഓഫിസില്‍ പ്രതിഷേധ സൂചകമായി റീത്ത് ​വെക്കാനെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. ഇതിനെ തുടര്‍ന്ന് പൊലീസും സമരക്കാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. വ്യാഴാഴ്ച വൈകീട്ടാണ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് സമരവുമായെത്തിയത്. വരും ദിവസങ്ങളില്‍ സൂപ്രണ്ടിനെതിരെ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് സമരക്കാര്‍ പറഞ്ഞു. ജില്ല ജനറല്‍ സെക്രട്ടറി സൈജു മേലേവിള പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്‍റ്​ ഷെറിന്‍ അഞ്ചല്‍, ജില്ല ജനറല്‍ സെക്രട്ടറി അനൂപ് എസ്. രാജ്, മണ്ഡലം പ്രസിഡന്‍റ്​ സൂരജ്, രാജീവ് ഭരണിക്കാവ്, എബിന്‍ സാമുവല്‍, ആകാശ്, ശ്യാം, അഭിലാഷ്, ജോര്‍ജ്, ജിജോ, ബിനോയ്, ഫൈസല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.