കരുനാഗപ്പള്ളി: തഴവ ഗ്രാമപഞ്ചായത്തിലെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് -ബി.ജെ.പി. അവിശുദ്ധ കൂട്ടെന്ന് ആക്ഷേപം. വ്യാഴാഴ്ച തഴവ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സ്‌പോര്‍ട്‌സ് കൗണ്‍സിലിലേക്കുള്ള പഞ്ചായത്ത് അംഗങ്ങളുടെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്, ബി.ജെ.പി അംഗങ്ങള്‍ യോജിച്ച് വോട്ട് ചെയ്തുവെന്നാണ് ആരോപണം. പഞ്ചായത്ത് സ്‌പോര്‍ട്‌സ് കൗണ്‍സിലിലേക്ക് എസ്.സി, വനിത, ജനറല്‍ കാറ്റഗറികള്‍ നിന്നായി മൂന്ന് ഗ്രാമപഞ്ചായത്ത് അംഗങ്ങളെയാണ് തെരഞ്ഞെടുക്കേണ്ടിയിരുന്നത്. വ്യാഴാഴ്ച തെരഞ്ഞെടുപ്പില്‍ വനിതാ വിഭാഗത്തില്‍ യു.ഡി.എഫ് പ്രതിനിധി വത്സലകുമാരി യു.ഡി.എഫിന്‍റെ ഏഴ് അംഗങ്ങളുടെയും ബി.ജെ.പിയുടെ അഞ്ച് അംഗങ്ങളുടെയും വോട്ട് നേടി വിജയിച്ചു. എല്‍.ഡി.എഫ് പ്രതിനിധിക്ക് ഒമ്പത് അംഗങ്ങളുടെ വോട്ട് കിട്ടി. ജനറല്‍ വിഭാഗത്തില്‍ ബി.ജെ.പിയുടെ മോഹനന്‍പിള്ളയും യു.ഡി.എഫിന്‍റെ തൃദീപ്കുമാറും, എല്‍.ഡി.എഫിന്‍റെ കൃഷ്ണകുമാറും മത്സരിച്ചു. കോൺഗ്രസിന്‍റെ പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡര്‍ കൂടിയായ തൃദീപ്കുമാര്‍ അടക്കം മുഴുവന്‍ യു.ഡി.എഫ് അംഗങ്ങളും വോട്ട് ചെയ്താണ് ബി.ജെ.പി അംഗം മോഹനന്‍പിള്ളയെ വിജയിപ്പിച്ചതെന്ന ആരോപണവുമായി എല്‍.ഡി.എഫ് രംഗത്തെത്തി. എസ്.സി ഭാഗത്തിലേക്ക് എതിരില്ലാതെ എല്‍.ഡി.എഫ് അംഗം ബിജുവിനെ തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.