അഞ്ചൽ: ഓയിൽപാം ജീവനക്കാരന്‍റെ സ്ഥലംമാറ്റ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് സി.ഐ.ടി.യുവിന്‍റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന സമരത്തിന്‍റെ രണ്ടാം ദിവസം സീനിയർ ഓഫിസറുടെ ഭാരതീപുരത്തെ കാര്യാലയം ഉപരോധിച്ചു. ഫാക്ടറിയിലെ മൂന്ന് ഡ്രൈവർമാരെ ചിതറ ഓഫിസിലേക്ക് സ്ഥലം മാറ്റി ചെയർമാൻ ഉത്തരവിറക്കിയിരുന്നു. രണ്ടുപേർ എ.ഐ.ടി.യു.സിയിലും ഒരാൾ സി.ഐ.ടി.യുവിലും അംഗമാണ്. എ.ഐ.ടി.യു.സിയിൽപ്പെട്ട തൊഴിലാളികൾ സ്ഥലംമാറ്റ ഉത്തരവ് സ്വീകരിച്ചെങ്കിലും സി.ഐ.ടി.യു തൊഴിലാളി ഉത്തരവ് സ്വീകരിച്ചില്ല. സ്ഥലം മാറ്റം രാഷ്ട്രീയപ്രേരിതവും മാനദണ്ഡങ്ങൾ പാലിക്കാതെയുമുള്ളതാണെന്ന ആരോപണവുമായാണ് ഉപരോധം നടത്തുന്നത്. ചിത്രം: ഓയിൽപാം സീനിയർ മാനേജറുടെ ഓഫിസ് ഉപരോധിക്കുന്ന തൊഴിലാളികൾ ഓഫിസിന് മുന്നിലിരുന്ന് ഉച്ചഭക്ഷണം കഴിക്കുന്നു (KE ACL - 2)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.