പ്രതിഷേധ മാർച്ച് നടത്തി

ശാസ്താംകോട്ട: ഗ്യാൻവാപി മസ്ജിദിനെതിരായ ഗൂഢാലോചനകളെ ചെറുക്കുക, ആരാധനാലയ നിയമം 1991 നടപ്പാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് എസ്.ഡി.പി.ഐ കുന്നത്തൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്‍റ് മൻസൂർ ശൂരനാട് ഉദ്ഘാടനം ചെയ്തു. ജില്ല കമ്മിറ്റി അംഗം ഷംസുദ്ദീൻ, മണ്ഡലം സെക്രട്ടറി നാസർ കാരുണ്യ, നിസാറുദ്ദീൻ, ഷിബു മയ്യത്തുംകര, റഹീം കെ. പുന്നവിള, അയൂബ് ചിറയിൽ, എം.കെ. ഷഫീഖ് എന്നിവർ നേതൃത്വം നൽകി. ശാസ്താംകോട്ടയിൽ നടന്ന പ്രകടനം മണ്ഡലം വൈസ് പ്രസിഡന്‍റ് ഷാഹുൽ തെങ്ങുംതറ ഉദ്ഘാടനം ചെയ്തു. മണ്ഡലം ജോയന്‍റ്​ സെക്രട്ടറി കെ.ഇ. ഷാജഹാൻ, സലീം മൈനാഗപ്പള്ളി, റിയാസ് മൈനാഗപ്പള്ളി, അമീൻ എന്നിവർ നേതൃത്വം നൽകി. പ്രതിഷേധിച്ചു ശാസ്താംകോട്ട: കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരനെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് ശാസ്താംകോട്ട ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭരണിക്കാവിൽ പ്രകടനം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ കാരുവള്ളിൽ ശശി, വൈ. ഷാജഹാൻ, ബ്ലോക്ക് പ്രസിഡന്‍റ് തുണ്ടിൽ നൗഷാദ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ദിനേശ്ബാബു, വൈ. നജിം, ആർ. അരവിന്ദാക്ഷൻ നായർ, ശാസ്താംകോട്ട ഷാജഹാൻ, റോയി, എം.എസ്. വിനോദ്, കെ.പി. അൻസർ, ഹരികുന്നുംപുറം, അബ്ദുൽ സലാം, പി.ആർ. ബിജു എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.