മണ്ണ് നീക്കം ചെയ്യുന്നതിന് പരാതി: കലക്ടർ റിപ്പോർട്ട് ആവശ്യപ്പെട്ടു

കൊല്ലം: കുണ്ടറ നെടുമ്പനയിലെ പുല്ലിപ്ര പ്ലാത്തിമുക്കിൽ സുമ ജോൺസന്‍റെ വീടിനോട് ചേർന്ന് ക്രമാതീതമായി മണ്ണ് നീക്കം ചെയ്യുന്നതായി പരാതി ഉയർന്ന പശ്ചാത്തലത്തിൽ വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ട് കലക്ടർ. വീടിനും ജീവനും ഭീഷണി നേരിടുന്നതായി സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ജില്ല ജിയോളജിസ്റ്റ്, തദ്ദേശ സ്ഥാപന സെക്രട്ടറി, തഹസിൽദാർ എന്നിവരിൽ നിന്നാണ് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടത്. പരാതിക്കാരെ നേരിട്ട് കേൾക്കാനും തീരുമാനിച്ചു. രേഖകൾ പരിശോധിച്ച് നിയമവിരുദ്ധമായാണ് മണ്ണെടുത്തതെന്ന് കണ്ടാൽ കർശന നടപടികൾ സ്വീകരിക്കുമെന്നും കലക്ടർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.