കൊല്ലം റെയിൽവേ സ്റ്റേഷൻ രണ്ടാം കവാടത്തിലെ ടിക്കറ്റ് കൗണ്ടർ തുറക്കാത്തതിൽ പ്രതിഷേധം

കൊല്ലം: റെയിൽവേ സ്റ്റേഷൻ രണ്ടാംകവാടത്തിലെ ടിക്കറ്റ് കൗണ്ടർ തുറക്കാത്തതിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു. സംസ്ഥാന സെക്രട്ടറി വിഷ്ണുസുനിൽ പന്തളം പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. രണ്ടുവർഷമായി അടഞ്ഞുകിടക്കുന്ന ടിക്കറ്റ് കൗണ്ടറിനുമുന്നിൽ റീത്ത് വെച്ച് പ്രതിഷേധിച്ചു. കൊല്ലം അസംബ്ലി പ്രസിഡന്‍റ് ശരത് മോഹൻ അധ്യക്ഷത വഹിച്ചു. ജില്ല ഭാരവാഹികളായ ഉളിയക്കോവിൽ ഉല്ലാസ്, ശരത് കടപ്പാക്കട, നേതാക്കളായ ഡിജോ കടവൂർ, അജു ചിന്നക്കട, ഹർഷാദ് മുതിരപ്പറമ്പ്, ഷാജി പള്ളിത്തോട്ടം, പ്രണവ് നന്ദു, ഷാരു എന്നിവർ സംസാരിച്ചു. പണിമുടക്കും ധർണയും ഇരവിപുരം: ആധാരം എഴുത്തുകാർ ഇരവിപുരം സബ് രജിസ്​ട്രാർ ഓഫിസിന് മുന്നിൽ നടത്തിയ ധർണ സംസ്ഥാന സെക്രട്ടറി അനിൽകുമാർ ഉദ്ഘാടനം ചെയ്തു. അജികുമാർ അധ്യക്ഷത വഹിച്ചു. വിനോദ്കുമാർ, പ്രസന്നൻ, സുധീർ, പഹറുദീൻ, മനോജ്കുമാർ, ലാലി, ഷാജഹാൻ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.