വയോധികയുടെ മാല കവർന്ന യുവാവ് പിടിയിൽ

പരവൂർ: വയോധികയെ ആക്രമിച്ച് മാല കവർന്ന യുവാവിനെ പരവൂർ പൊലീസ്​ പിടികൂടി. തികല്ലമ്പലം പ്രസിഡന്‍റ്​ മുക്കിന് സമീപം പാണർ കോളനിയിൽ പുതുവൽവിള വീട്ടിൽ പി. കൃഷ്ണകുമാർ (26, താരിഷ്) ആണ് അറസ്റ്റിലായത്. ജനുവരി 20ന് ഉച്ചക്ക്​ പരവൂർ കോട്ടപ്പുറത്താണ് സംഭവം. വീടിനോട് ചേർന്ന്​ കച്ചവടം നടത്തുന്ന എഴുപത്തിയാറുകാരിയുടെ രണ്ടരപവൻ സ്വർണമാലയാണ് നഷ്ടമായത്. സിഗരറ്റ് വാങ്ങിയ ശേഷം അടിച്ചുവീഴ്ത്തി സ്വർണമാല പൊട്ടിച്ചെടുക്കുകയായിരുന്നു. ബൈക്കിൽ രക്ഷപ്പെട്ട സംഘം ഇരവിപുരം മാടൻനട ജങ്​ഷനു സമീപം കടയിൽ നിന്ന സ്​ത്രീയുടെ മാലയും സമാന രീതിയിൽ കവർച്ച ചെയ്തു. കൊട്ടിയത്തെ സ്വകാര്യ ബാറിനു സമീപത്തു നിന്ന്​ ഉപേക്ഷിക്കപ്പെട്ട നിലയിൽ ബൈക്ക് കണ്ടെത്തി. തുടർന്ന്, വിരലടയാള വിദഗ്​ധരുടെ സഹായത്തോടെ നിരവധി കേസിൽ പ്രതിയായ യുവാക്കളെ പൊലീസ്​ തിരിച്ചറിയുകയായിരുന്നു. സംഘത്തിലെ ഒരാളെ ജനുവരി 27ന് ആലുവ റെയിൽവേ സ്റ്റേഷന് സമീപത്തുനിന്ന്​ പൊലീസ്​ പിടികൂടി. ഒളിവിൽ പോയ കൃഷ്ണകുമാർ തിരികെ നാട്ടിലെത്തിയതായി ജില്ല പൊലീസ്​ മേധാവി ടി. നാരായണന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാൾ കല്ലമ്പലത്തിനു സമീപത്തെ വീട്ടിൽ നിന്നും പിടിയിലാകുകയായിരുന്നു. പരവൂർ ഇൻസ്​പെക്ടർ എ. നിസാറിന്‍റെ നേതൃത്വത്തിൽ സബ്​ ഇൻസ്​പെക്ടർ നിതിൻ നളൻ, എ.എസ്​.ഐ മാരായ പ്രമോദ്, രമേഷ്, സി.പി.ഒ മാരായ സായിറാം സുഗുണൻ, പ്രേംലാൽ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. ഇയാളെ റിമാൻഡ്​ ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.