കൊല്ലം: ഹാശിമി സനദ് ദാന സമ്മേളനം ഈ മാസം 20, 21, 22 തീയതികളിൽ ശാസ്താംകോട്ട ഐ.സി.എസിൽ നടക്കും. വെള്ളിയാഴ്ച വൈകീട്ട് ഏഴിന് മദനീയം ആത്മീയ മജ്ലിസ് അബ്ദുല്ലത്തീഫ് സഖാഫി കാന്തപുരം ഉദ്ഘാടനം ചെയ്യും. 21ന് വൈകീട്ട് മൂന്നിന് പരിസ്ഥിതി സമ്മേളനം എസ്. നൗഷാദ് മന്നാനിയും ഏഴിന് സ്ഥാനവസ്ത്ര വിതരണം പി.എം.എസ്. തങ്ങൾ വടുതലയും ഉദ്ഘാടനം ചെയ്യും. 22ന് വൈകീട്ട് നാലിന് 147 പേർക്ക് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ ഹാശിമി ബിരുദവും ഖുർആൻ മനഃപാഠമാക്കിയ 10 വിദ്യാർഥികൾക്ക് ഹാഫിസ് സനദും നൽകും. ഷിഹാബുദ്ദീൻ അഹ്ദൽ മത്തന്നൂർ തങ്ങൾ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഐ.സി.എസ് ജനറൽ സെക്രട്ടറി പി.കെ. ബാദ്ഷ സഖാഫി അധ്യക്ഷതവഹിക്കും. ഐ.സി.എസ് ജനറൽ സെക്രട്ടറി പി.കെ ബാദ്ഷ സഖാഫി, എച്ച്. ഖാദർകുട്ടി, എ. അബ്ദുറഷീദ്, അക്ബർ തങ്ങൾ ആലപ്പുഴ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.