അംഗൻവാടി പ്രവര്‍ത്തകരെ ആദരിച്ചു

ചാത്തന്നൂർ: ഇത്തിക്കര ബ്ലോക്കില്‍ ഐ.സി.ഡി.എസിന്‍റെ ആഭിമുഖ്യത്തില്‍ ദീര്‍ഘകാല സേവനമനുഷ്ഠിച്ച് ചുമതലയില്‍നിന്ന് വിരമിക്കുന്ന അംഗൻവാടി പ്രവര്‍ത്തകരെ ജി.എസ്. ജയലാല്‍ എം.എല്‍.എ ആദരിച്ചു. 38 വര്‍ഷങ്ങളായി ഇത്തിക്കര ഐ.സി.ഡി.എസിന്റെ ഭാഗമായി പ്രവര്‍ത്തിച്ച 13 പേരെയാണ് ആദരിച്ചത്. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ എന്‍. സദാനന്ദന്‍ പിള്ള അധ്യക്ഷതവഹിച്ചു. സ്റ്റാൻഡിങ്​ കമ്മിറ്റി അധ്യക്ഷരായ സി. ശകുന്തള, എം.കെ. ശ്രീകുമാര്‍, ബ്ലോക്ക് അംഗങ്ങളായ സിനി അജയന്‍, ആശ, ബിന്ദു ഷിബു, സി.ഡി.പി.ഒ രഞ്ജിനി, മറ്റ് ജനപ്രതിനിധികള്‍, ഐ.സി.ഡി.എസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. യു.ഡി.എഫ് പ്രതിഷേധം 20ന് കൊല്ലം: രണ്ടാം പിണറായി സർക്കാറിന്‍റെ ഒന്നാം വാർഷികം വിനാശത്തിന്‍റെ വർഷമായി യു.ഡി.എഫ് ആചരിക്കുന്നതിന്‍റെ ഭാഗമായി മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ജില്ലയിൽ മേയ് 20ന് പ്രതിഷേധ ധർണ നടത്തുമെന്ന്​ യു.ഡി.എഫ് ജില്ല ചെയർമാൻ കെ.സി. രാജൻ അറിയിച്ചു. ജില്ലതല ഉദ്ഘാടനം ആർ.എസ്​.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ്​ പരവൂരിൽ നിർവഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.