കടയ്ക്കൽ: കെ.പി ഫൗണ്ടേഷന്‍റെ ആഭിമുഖ്യത്തിൽ കിംസ്ഹെൽത്തിന്‍റെ സഹകരണത്തോടെ 60 പേർക്ക് സൗജന്യ ജയ്പുർ കൈ-കാൽ വിതരണം നടന്നു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. സാം കെ. ഡാനിയേൽ വിതരണ ഉദ്ഘാടനം നിർവഹിച്ചു. ഫൗണ്ടേഷൻ ചെയർമാൻ എസ്. ഇക്ബാൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അനിൽ ആഴാവീട്, ജി. വാസുദേവൻ, ഡി. ദിലീപ് എന്നിവർ സംസാരിച്ചു. ജില്ല പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ജെ. നജീബത്ത്, ബ്ലോക്ക് അംഗം എസ്. അരുൺകുമാർ, ചിതറ പഞ്ചായത്ത് പ്രസിഡന്‍റ് എം.എസ്. മുരളി, കുമ്മിൾ പഞ്ചായത്ത് പ്രസിഡന്‍റ് കെ. മധു, കടയ്ക്കൽ പഞ്ചായത്ത് പ്രസിഡന്‍റ് എം. മനോജ്കുമാർ, ഇട്ടിവ പഞ്ചായത്ത് പ്രസിഡന്‍റ് സി.എസ്. അമൃത, കിംസ്ഹെൽത്ത് ക്ലസ്റ്റർ ചീഫ് ഓപറേറ്റിങ് ഓഫിസർ രേഷ്മി ഐഷ, വാർഡ് അംഗം മിനി ഹരികുമാർ, ചിതറ മുരളി എന്നിവർ പങ്കെടുത്തു. ദി സിറ്റിസണ്‍ കാമ്പയിന്‍ ചടയമംഗലത്തും (ചിത്രം) ചടയമംഗലം: കൊല്ലത്തെ സമ്പൂര്‍ണ ഭരണഘടനാ സാക്ഷരത കൈവരിച്ച ജില്ലയാക്കി മാറ്റുന്നതിന്‍റെ ഭാഗമായ ദി സിറ്റിസണ്‍ കാമ്പയിന് ചടയമംഗലം പഞ്ചായത്തില്‍ തുടക്കമായി. ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് സാം കെ. ഡാനിയേല്‍ നിര്‍വഹിച്ചു. ചടയമംഗലം പഞ്ചായത്ത് പ്രസിഡന്‍റ് ജെ.വി. ബിന്ദു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ലതിക വിദ്യാധരന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എം. ബാബുരാജന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷര്‍ എന്നിവര്‍ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച വിളംബര ഘോഷയാത്രയില്‍ ഹരിതകര്‍മസേനാംഗങ്ങള്‍, സി.ഡി.എസ്-കുടുംബശ്രീ പ്രവര്‍ത്തകര്‍, അംഗൻവാടി പ്രവര്‍ത്തകര്‍, വിവിധ സ്‌കൂളുകളില്‍ നിന്നെത്തിയ സ്റ്റുഡന്‍റ് പൊലീസ് കാഡറ്റ്‌സ്, എന്‍.എസ്.എസ്-സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് വളന്റിയര്‍മാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടിപ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പെടെ അഞ്ഞൂറോളം പേര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.