വെളിനല്ലൂരിൽ ചരിത്രം തിരുത്തി യു.ഡി.എഫ് ഭരണത്തിലേക്ക്​

ഓയൂർ: ഉപതെരഞ്ഞെടുപ്പ്​ ഫലം അനുകൂലമായതോടെ ചരിത്രം തിരുത്തി വെളിനല്ലൂർ പഞ്ചായത്ത്​ ​യു.ഡി.എഫ് ഭരണത്തിലേക്ക്​. മുളയറച്ചാൽ വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിലെ നിസാർ വട്ടപ്പാറ (കോൺ.) 399 വോട്ടി‍ൻെറ ഭൂരിപക്ഷത്തിൽ വിജയിച്ചതോടെയാണ്​ ഭരണമാറ്റത്തിന്​ വഴിയൊരുങ്ങുന്നത്​. എൽ.ഡി.എഫിലെ മുൻ പഞ്ചായത്ത് പ്രസിഡന്‍റ്​ കൂടിയായ ഷീജ നൗഷാദാണ്​ (സി.പി.ഐ) പരാജയപ്പെട്ടത്​. നിസാർ വട്ടപ്പാറ (യു.ഡി.എഫ്​) -793, ഷീജ നൗഷാദ് (എൽ.ഡി.എഫ്​) -394, ആലുവിള വിജയകുമാർ (ബി.ജെ.പി) -48, ഷൈജു വട്ടപ്പാറ (പി.ഡി.പി) -15 എന്നിങ്ങനെയാണ്​ വോട്ടിങ്​ നില. മുളയറച്ചാലിലെ എൽ.ഡി.എഫ് അംഗം എസ്​. അമൃത് മരിച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. യു.ഡി.എഫ് വിജയിച്ചതോടെ കക്ഷി നില, വെൽഫയർ പാർട്ടി ഉൾപ്പടെ യു.ഡി.എഫ് -എട്ട്​, എൽ.ഡി.എഫ് -ഏഴ്​, ബി.ജെ.പി -രണ്ട്​ എന്ന നിലയിലായി. വോട്ടെണ്ണൽ കേന്ദ്രമായ മുളയറച്ചാൽ എജിനീയറിങ് കോളജിന്​ മുന്നിൽ സംഘർഷ സാധ്യത കണക്കിലെടുത്ത് പൂയപ്പള്ളി എസ്​.ഐയുടെ നേതൃത്വത്തിലുള്ള വൻ പൊലീസ്​ സംഘം പ്രദേശത്ത് നിലയുറപ്പിച്ചിരുന്നു. തുടർന്ന് യു.ഡി.എഫ് പ്രവർത്തകർ പ്രദേശത്ത്​ ആഹ്ലാദപ്രകടനം നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.