അടൂർ ബാലൻ സ്മാരക പത്രപ്രവർത്തക അവാർഡിന് അപേക്ഷ ക്ഷണിച്ചു

കൊല്ലം: കേരള പത്രപ്രവർത്തക യൂനിയൻ ജില്ല പ്രസിഡന്‍റും മലയാള മനോരമയുടെ ബ്യൂറോ ചീഫും ആയിരുന്ന അടൂർ ബാലന്‍റെ സ്മരണാർഥം കൊല്ലം പ്രസ് ക്ലബ് ഏർപ്പെടുത്തിയ പത്രപ്രവർത്തക അവാർഡിന് അപേക്ഷ ക്ഷണിച്ചു. ജില്ലയുടെ വികസനോന്മുഖ റിപ്പോർട്ടിനാണ് അവാർഡ്. 2021 മേയ് ഒന്ന്​ മുതൽ 2022 മേയ് ഒന്നുവരെ ദിനപത്രങ്ങളിൽ പ്രസിദ്ധീകരിച്ച വാർത്തകൾ പരിഗണിക്കും. 10,001 രൂപയും ഫലകവും അടങ്ങുന്നതാണ് അവാർഡ്. വാർത്ത പ്രസിദ്ധീകരിച്ച ദിനപത്രത്തിന്‍റെ മൂന്ന് പകർപ്പ് സഹിതം മേയ് 30 നകം സെക്രട്ടറി, കൊല്ലം പ്രസ് ക്ലബ്, സ്വദേശാഭിമാനി സ്മാരക മന്ദിരം, ചിന്നക്കട കൊല്ലം-1 എന്ന വിലാസത്തിൽ അപേക്ഷിക്കണം. പുരസ്കാരം ജൂൺ 17ന് കൊല്ലം പ്രസ് ക്ലബിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.