കളപ്പില, മുളയറച്ചാൽ വോട്ടെടുപ്പ് സമാധാനപരം

ഓയൂര്‍: വെളിയം പഞ്ചായത്തിലെ കളപ്പില വാര്‍ഡിലും വെളിനല്ലൂര്‍ പഞ്ചായത്തിലെ മുളയറച്ചാലിലും നടന്ന തെരഞ്ഞെടുപ്പ് സമാധാനപരം. കളപ്പില വാര്‍ഡില്‍ 81.71 ശതമാനവും മുളയറച്ചാലില്‍ 78.72 ശതമാനവും പോളിങ് രേഖപ്പെടുത്തി. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് വന്‍ പൊലീസ് സന്നാഹങ്ങള്‍ക്ക് നടുവിലാണ് തെരഞ്ഞെടുപ്പ് നടന്നത്. വെളിനല്ലൂര്‍ മുളയറച്ചാല്‍ വാര്‍ഡില്‍റോഡുവിള ട്രാവന്‍കൂര്‍ എന്‍ജിനീയറിങ് കോളജിലെ രണ്ട് ബൂത്തുകളിലായാണ് തെരഞ്ഞെടുപ്പ് നടന്നത്. എല്‍.ഡി.എഫിലെ ഷീജ നൗഷാദ്​, യു.ഡി.എഫിലെ വട്ടപ്പാറ നിസാർ, ബി.ജെ.പി സ്ഥാനാര്‍ഥി വിജയകുമാര്‍, പി.ഡി.പി സ്ഥാനാര്‍ഥി ഷൈജു വട്ടപ്പാറ എന്നിവരാണ്​ മത്സരരംഗത്ത് ഉണ്ടായിരുന്നത്. 1538 വോട്ടര്‍മാരില്‍ 1250 പേര്‍ വോട്ട് രേഖപ്പെടുത്തി. ഒന്നാം ബൂത്തിലെ 830 വോട്ടര്‍മാരില്‍ 674 പേരും രണ്ടാം ബൂത്തിലെ 708 പേരില്‍ 576 പേരും വോട്ട് രേഖപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.