കൊല്ലം: കടലാസ് ഇറക്കുമതി വർധിപ്പിക്കുക, രാജ്യത്ത് ഉൽപാദിപ്പിക്കുന്ന പേപ്പറുകളുടെ വില നിയന്ത്രിക്കുകയും അവ ഇവിടെത്തന്നെ വിൽപന നടത്തുകയും ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള പ്രിന്‍റേഴ്സ് അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ വ്യാഴാഴ്ച കൊല്ലം ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നിൽ ധർണ നടത്തും. രാവിലെ 10 ന് ഡെപ്യൂട്ടി മേയർ കൊല്ലം മധു ഉദ്ഘാടനം ചെയ്യും. പ്രസുകൾ കടുത്ത പ്രതിസന്ധിയിലൂടെയാണ് മുന്നോട്ടു പോകുന്നതെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ജില്ലയിൽ ഏകദേശം മുന്നൂറോളം പ്രസുകൾ ഉണ്ടായിരുന്നത് ഇപ്പോൾ പകുതിയിൽ താഴെയായി കുറഞ്ഞു. പേപ്പർ ഇറക്കുമതി ചെയ്യുന്നവരും ഉൽപാദകരും മൊത്തക്കച്ചവടക്കാരും ചില്ലറ വിൽപനക്കാരും അമിത വിലയ്ക്ക് വിൽക്കുന്നു എന്നു മാത്രമല്ല, ഉൽപന്നങ്ങൾ പൂഴ്ത്തിവെച്ച് വില വർധിപ്പിക്കാനുള്ള തന്ത്രങ്ങളും സ്വീകരിക്കുകയാണ്. സർക്കാർ - അർധസർക്കാർ സ്ഥാപനങ്ങൾ ഇതര സംസ്ഥാനങ്ങളിലെ വൻകിട അച്ചടി സ്ഥാപനങ്ങൾക്ക് കരാർ നൽകി കേരളത്തിലെ അച്ചടി മേഖലയെ ദ്രോഹിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും അവർ പറഞ്ഞു. ജില്ല പ്രസിഡന്റ് സജീവ് ഡി.എസ്, സെക്രട്ടറി പി. നെപ്പോളിയൻ, സംസ്ഥാന സെക്രട്ടറി ജി.എസ്. ഇന്ദുലാൽ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി. രാധാകൃഷ്ണപിള്ള, എം. സാജൻ, പ്രദീപ് ആർ.സി തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.