ലൈബ്രറി കൗൺസിൽ ബാലോത്സവം സമാപിച്ചു

കൊട്ടാരക്കര: താലൂക്ക് . ശനി, ഞായർ ദിവസങ്ങളിലായി വെട്ടിക്കവല ഗവ.മോഡൽ ഹയർസെക്കൻഡറി സ്​കൂളിൽ നടന്ന ബാലോത്സവം ഡെപ്യൂട്ടി സ്​പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ഷൈൻ പ്രഭ അധ്യക്ഷതവഹിച്ചു. സംഘാടക സമിതി കൺവീനർ എം. ബാലചന്ദ്രൻ, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്‍റ്​ ജെ.സി. അനിൽ, സെക്രട്ടറി പി.കെ. ജോൺസൺ, പഞ്ചായത്ത് അംഗം ആശ ബാബു, ടി.എസ്​. ജയചന്ദ്രൻ, കോട്ടപ്പുറം ശശി, എസ്​. ഗിരീഷ് കുമാർ, ബി. ഉണ്ണിക്കൃഷ്ണൻനായർ, ബിനോയി എന്നിവർ സംസാരിച്ചു. താലൂക്കിലെ 238 ലൈബ്രറികളിലെ പ്രതിഭകൾ പഞ്ചായത്ത് തല കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയാണ് താലൂക്ക് ബാലോത്സവത്തിൽ പങ്കെടുത്തത്. ഏറ്റവും കൂടുതൽ പോയന്‍റ്​ നേടിയ കടയ്ക്കൽ പഞ്ചായത്ത് ലൈബ്രറി നേതൃസമിതി ഒന്നാം സ്ഥാനവും കുമ്മിൾ പഞ്ചായത്ത് നേതൃസമിതി രണ്ടാം സ്ഥാനവും നേടി. 46 പോയന്‍റ്​ നേടി കടയ്ക്കൽ അക്ഷരതണൽ ലൈബ്രറി ഏറ്റവും കൂടുതൽ പോയന്‍റ്​ നേടിയ ലൈബ്രറിക്കുള്ള ട്രോഫിയും കരസ്ഥമാക്കി. വിജയികൾക്കുള്ള സമ്മാനദാനം നാദസ്വര വിദ്വാൻ വെട്ടിക്കവല കെ.എൻ. ശശികുമാർ, സീരിയൽ താരം സതീഷ് വെട്ടിക്കവല, താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവ് അംഗം ബി. വേണുഗോപാൽ എന്നിവർ നിർവഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.