പൂർവവിദ്യാർഥി കൂട്ടായ്മ

കൊട്ടാരക്കര: ഉമ്മന്നൂർ സെന്‍റ്​ ജോൺസ്​ സ്​കൂളിലെ 1994 എസ്​.എസ്​.എൽ.സി ബാച്ച് കൂട്ടായ്മ നടത്തി. 50 വിദ്യാർഥികൾക്ക് പഠനോപകരണങ്ങളും സ്​കൂളിന് വാട്ടർ പ്യൂരിഫിക്കേഷനും കൂട്ടായ്മ വിതരണം ചെയ്തു. സ്​കൂൾ ഹെഡ്മാസ്റ്റർ ഷിബി ഫിലിപ് അധ്യക്ഷത വഹിച്ചു. കവിയും അധ്യാപകനുമായ ഉമ്മന്നൂർ രാജശേഖരൻ ഉദ്ഘാടനം ചെയ്തു. സ്​കൂൾ പ്രിൻസിപ്പൽ ഇന്ദു, മാനേജർ മേരി ജോൺ, കൂട്ടായ്മ അംഗങ്ങളായ ബിജുജോൺ, ഷാലു തോമസ്​, ഷൈജു ജോൺ എന്നിവർ സംസാരിച്ചു. ---------------------------------------------- റവന്യൂ ഭൂമിയിൽകൂടിയുള്ള പൊതുവഴി കെട്ടിയടച്ചു (ചിത്രം) ഓയൂർ: ചെറിയ വെളിനല്ലൂരിൽ സർക്കാർ പുറമ്പോക്ക് ഭൂമിയിൽകൂടിയുള്ള പൊതുവഴി സ്വകാര്യവ്യക്തി മതിൽ കെട്ടിയടച്ചതായി പരാതി. വെളിനല്ലൂർ വില്ലേജിൽ ബ്ലോക്ക് നമ്പർ 37ൽ റീസർവേ 398/20ൽപെട്ട മുപ്പത്തിയേഴര സെന്‍റ് സർക്കാർ റവന്യൂ ഭൂമിയിൽകൂടിയുള്ള പൊതുവഴിയാണ് അടച്ചത്. പ്രദേശവാസികളായ നിരവധി ആളുകൾ ചെറിയ വെളിനല്ലൂർ ആയിരവല്ലി ക്ഷേത്രത്തിലേക്കും ചെറിയ വെളിനല്ലൂർ ഏലായിലേക്കും ദൂരദേശങ്ങളിലേക്ക് പോകുന്നതിന് ബസ്​സ്​റ്റോപ്പിലെത്തുന്നതിനുമുള്ള എളുപ്പവഴിയായിരുന്നു ഇത്. വഴികെട്ടി അടച്ചതോടെ കിലോമീറ്ററുകൾ താണ്ടിവേണം പ്രധാന റോഡിലും ഏലായിലും ക്ഷേത്രത്തിലുമെത്താൻ. പൊതുവഴി അടയ്​ക്കുന്നതിനുവേണ്ടി പാറ ഇറക്കിയതോടെ പ്രദേശവാസിയായ ഒരാൾ വെളിനല്ലൂർ വില്ലേജ് ഓഫിസിൽ പൊതുവഴി കെട്ടി അടയ്ക്കാൻ നീക്കം നടത്തുന്നതായി ചൂണ്ടിക്കാണിച്ച് പരാതി നൽകിയിരുന്നു. എന്നാൽ, വില്ലേജ് ഓഫിസിൽനിന്നും നടപടി സ്വീകരിക്കാത്തതിനെത്തുടർന്ന് പുനലൂർ ആർ.ഡി.ഒക്ക്​​ പരാതിനൽകി. പരാതിയെക്കുറിച്ച് അന്വേഷിച്ച് നിലവിലുള്ള സ്​ഥിതി നിലനിർത്തി റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടെങ്കിലും നടപടി സ്വീകരിക്കാൻ വില്ലേജ് ഓഫിസർ തയാറായില്ലെന്ന ആക്ഷേപമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.