പേരയം: സി.പി.ഐ പേരയം ലോക്കൽ സമ്മേളനം മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ ഇ. ഫ്രാൻസിസ്, കൺവീനർ പ്രദീപ് ഗോമസ്, ലോക്കൽ സെക്രട്ടറി സോണി വി. പള്ളം, മണ്ഡലം സെക്രട്ടേറിയറ്റംഗം എ. ഗ്രേഷ്യസ്, സംസ്ഥാന കൗൺസിൽ അംഗം ആർ. രാജേന്ദ്രൻ, ജി. ബാബു, ആർ. ശിവശങ്കരപ്പിള്ള, ജലജഗോപൻ, ടി. സുരേഷ്കുമാർ, വാൾട്ടർ, ഇ. ഫ്രാൻസിസ്, എൻ.വി. സെബാസ്റ്റ്യൻ, എസ്. സജീവ് എന്നിവർ സംസാരിച്ചു. -------------------------------------- കുണ്ടറ പഞ്ചായത്ത് പൊതുശ്മശാനം കുണ്ടറ: പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ മുക്കൂട്ടിൽ സ്ഥാപിച്ച പൊതുശ്മശാനം ചൊവ്വാഴ്ച വൈകീട്ട് നാലിന് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് സാം കെ. ഡാനിയേൽ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്‍റ് മിനി തോമസ് അധ്യക്ഷത വഹിക്കും. ജില്ല പഞ്ചായത്ത് വിഹിതം ഉൾപ്പടെ നാലു ലക്ഷം രൂപ മുടക്കിലാണ് ക്രിമിറ്റോറിയം നിർമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.