കിഴക്കേകല്ലട: കേന്ദ്രസർക്കാർ തൊഴിലാളിവിരുദ്ധ-കർഷകവിരുദ്ധ നയങ്ങളുമായി മുന്നോട്ടുപോകുകയാണെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. സി.പി.ഐ കിഴക്കേ കല്ലട ലോക്കൽ സമ്മേളനത്തിന്‍റെ ഭാഗമായി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംഘാടകസമിതി ചെയർമാൻ ഷിബു പി. മാത്യു അധ്യക്ഷത വഹിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറി വി. വിനിൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം കെ. ശിവശങ്കരൻ നായർ, മണ്ഡലം സെക്രേട്ടറിയറ്റംഗങ്ങളായ ജി. പ്രദീപ്, ആർ. അജയൻ, വി.ആർ. ബാബു, ബി. ഹരികുമാർ, ആർ. അനീറ്റ, സ്വാഗതസംഘം കൺവീനർ ആർ.ജി. രതീഷ്, ലോക്കൽ കമ്മിറ്റി അംഗം കെ. പങ്കജാക്ഷൻ എന്നിവർ സംസാരിച്ചു. സർഗോത്സവവും പ്രതിഭാസംഗമവും (ചിത്രം) കുണ്ടറ: സംസ്കാര കുണ്ടറയുടെ സർഗോത്സവവും പ്രതിഭാസംഗമവും ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. സംസ്കാര പ്രസിഡൻറ് ആർ. ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കവി പെരുമ്പുഴ ഗോപാലകൃഷ്ണപിള്ള, ബ്ലോക്ക് പഞ്ചായത്ത് അംഗം സുശീല, സെക്രട്ടറി ചാക്കോ, കെ.ആർ. ബിന്ദു എന്നിവർ സംസാരിച്ചു. സംസ്കാര ലോഗോയുടെ പ്രകാശവും ലോഗോ രൂപകൽപന ചെയ്ത മധുവിനെ ആദരിക്കലും നടന്നു. മത്സരവിജയികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.