കൊട്ടിയം: തഴുത്തല നാഷനൽ പബ്ലിക് സ്കൂളിൽ ലീഡ് സ്കൂൾ ഉദ്ഘാടനവും പ്രവേശനോത്സവവും നടന്നു. ലീഡ് സ്കൂളിൻെറ ഉദ്ഘാടനം അഡ്വ. ബിന്ദുകൃഷ്ണയും പ്രവേശനോത്സവം ഉദ്ഘാടനം എൻ.എസ് സഹകരണ ആശുപത്രി പ്രസിഡന്‍റ് പി. രാജേന്ദ്രനും നിർവഹിച്ചു. സ്കൂൾ ചെയർമാൻ ഡോ.കെ.കെ. ഷാജഹാൻ അധ്യക്ഷത വഹിച്ചു. ലീഡ് പ്രതിനിധി ഹരികൃഷ്ണൻ പ്രവർത്തനം വിശദീകരിച്ചു. പ്രിൻസിപ്പൽ നാസിം സെയിൻ, വൈസ് പ്രിൻസിപ്പൽ സബീന എന്നിവർ സംസാരിച്ചു. സൗജന്യ മെഡിക്കൽ ക്യാമ്പ് ചാത്തന്നൂർ: കാരംകോട് ശിവപ്രിയ ആയുർവേദ ആശുപത്രിയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് 29ന് നടത്തും. രാവിലെ 10 മുതൽ വൈകീട്ട് നാലുവരെയാണ് ക്യാമ്പെന്ന് ആശുപത്രി എം.ഡി. ഡോ.കെ.വി. സാബു അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.