പാർക്കിങ്​ സൗകര്യമില്ല, കുരുക്കിൽ മുറുകി പരവൂർ

പരവൂർ: നഗരത്തിൽ പാർക്കിങ്​ സംവിധാനമില്ലാത്തതിനാൽ ഗതാഗതക്കുരുക്ക് പതിവാകുന്നു. ജങ്​ഷൻ, മാർക്കറ്റ് റോഡ്, തെക്കുംഭാഗം റോഡ്, റെയിൽവേ സ്റ്റേഷൻ റോഡ്, ചാത്തന്നൂർ-പരവൂർ വൺവേ എന്നീ സ്ഥലങ്ങളിലാണ് നല്ല തിരക്കുള്ളത്. വൺവേ സംവിധാനവും കൃത്യമായി പാലിക്കാത്തതും അനധികൃത പാർക്കിങ്ങും ഗതാഗതക്കുരുക്കിന് കാരണമാകുന്നു. ട്രാഫിക് സിഗ്നൽ ഉൾപ്പെടെ സ്ഥാപിച്ച് ഗതാഗതക്കുരുക്കിന്​ പരിഹാരം കാണുമെന്ന് നഗരസഭ പറഞ്ഞെങ്കിലും ഇതുവരെയും നടപടിയില്ല. വ്യാപാര സ്ഥാപനങ്ങൾക്ക്​ മുന്നിൽ വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്തു പോകുന്നത് വ്യാപാരികളെയും കാൽനടയാത്രക്കാരെയും ബുദ്ധിമുട്ടിക്കുന്നു​. മാർക്കറ്റ് റോഡിൽ വലിയ ചരക്ക് വാഹനങ്ങൾ സാധനങ്ങൾ ഇറക്കാനായി എത്തുന്നതിന്​ സമീപമാണ് അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും. വീതി കുറഞ്ഞ റോഡി‍ൻെറ വശങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് മറ്റ് വാഹനങ്ങൾക്ക് തടസ്സമാകുന്നുണ്ട്. നഗരത്തി‍ൻെറ വിവിധ ഭാഗങ്ങളിൽ നിരീക്ഷണ കാമറകൾ സ്ഥാപിച്ചിട്ടുണ്ട്​. പൊലീസ് സ്റ്റേഷനിൽ കാമറയുടെ മോണിറ്റർ സ്ഥാപിക്കാനുള്ള ക്രമീകരണങ്ങൾ നടത്തിയെങ്കിലും സ്ഥാപിച്ചില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.