ലഹരി മരുന്നുമായി യുവാവ്​ അറസ്റ്റിൽ

ഈസ്റ്റ് കല്ലട: ബംഗളൂരുവിൽ നിന്ന് ലഹരിമരുന്ന് കടത്തിക്കൊണ്ടുവന്ന യുവാവ് അറസ്റ്റിൽ. കുണ്ടറ തെറ്റിക്കുന്ന് നെസി ഭവനിൽ നിധീഷാണ് കൊല്ലം റൂറൽ ഡാൻസഫ് ടീമിന്‍റെയും ഈസ്റ്റ് കല്ലട പൊലീസിന്‍റെയും സംയുക്ത വാഹന പരിശോധനയിൽ പിടിയിലായത്​. കുണ്ടറ സ്റ്റേഷൻ എസ്.എച്ച്.ഒ എസ് മഞ്ജുലാൽ, റൂറൽ സ്പെഷൽ ടീമംഗങ്ങളായ എസ്.ഐ ശിവശങ്കരപ്പിള്ള, എസ്.ഐ അനിൽകുമാർ, എ.എസ്.ഐ രാധാകൃഷ്ണപിള്ളൈ, സി.പി.ഒ മാരായ അഭിലാഷ് പി.എസ്, ദിലീപ് എസ്, ബിജോ അലക്സാണ്ടർ, സി.പി.ഒ സുനിൽ എസ്, ഈസ്റ്റ് കല്ലട പൊലീസ് സ്റ്റേഷൻ എസ്.ഐ ബാബുകുട്ടകുറുപ്പ്, എസ്.ഐ സഹദേവൻ ആചാരി, എ.എസ്.ഐ അജയൻ, എ.എസ്.ഐ സുരേഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.