സെക്യൂരിറ്റി ജോലിക്കാര‍ന്‍റെ പോക്കറ്റടിച്ച യുവാവ് പിടിയിൽ

ഇരവിപുരം: സെക്യൂരിറ്റി ജോലി നോക്കവേ ഉറങ്ങിപ്പോയ ജീവനക്കാര‍ന്‍റെ പോക്കറ്റടിച്ച യുവാവിനെ പൊലീസ്​ പിടികൂടി. ഉമയനല്ലൂർ തുണ്ടിൽ വയലിൽ വീട്ടിൽ തങ്കമുത്തു (39) ആണ് പിടിയിലായത്. ഇരവിപുരം പള്ളിമുക്കിലെ ബേക്കറിയിലെ സെക്യൂരിറ്റി പണമാണ് അപഹരിച്ചത്. ജോലിക്കിടെ രാത്രി 2.45 ഓടെ ജീവനക്കാരൻ മയക്കത്തിലായ സന്ദർഭത്തിലാണ് ഇയാൾ മോഷണം നടത്തിയത്. 1700 രൂപയും മൊബൈൽ ഫോണുമാണ് അപഹരിച്ചത്. സി.സി.ടി.വി ദ്യശ്യങ്ങളിൽ നിന്ന് പൊലീസ്​ മോഷ്​ടാവിനെ തിരിച്ചറിയുകയായിരുന്നു. കൺട്രോൾ റൂം ഇൻസ്​പെക്ടർ എസ്.ടി. ബിജുവിന്‍റെ നേതൃത്വത്തിൽ സബ് ഇൻസ്​പെക്ടർമാരായ അരുൺഷാ, ജയേഷ്, പ്രകാശ്, ജയകുമാർ, അജിത്ത് എ.എസ്​.ഐ സുരേഷ്, സി.പി.ഒ മാരായ അഭിലാഷ്, വിനു വിജയൻ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.