പെരിനാട്: കളിച്ചും പാട്ടുപാടിയും ചിത്രം വരച്ചും ശാസ്ത്രപരീക്ഷണങ്ങൾ ചെയ്തും കുട്ടികൾ 'അറിവുത്സവം' ആസ്വദിച്ചു. ചെറുമൂട് വിജയശ്രീ ആർട്ട് ക്ലബ് ബാലവേദിയുടെ നേതൃത്വത്തിലാണ് രണ്ട് ദിവസത്തെ 'അറിവുത്സവത്തിന് തുടക്കമായത്. മുൻ ജുവനൈൽ ജസ്റ്റിസ് ബോർഡംഗം ശിവൻ വേളിക്കാട് ഉദ്ഘാടനം ചെയ്തു. എം.പി. മധുപാൽ അധ്യക്ഷതവഹിച്ചു. ക്ലബ് സെക്രട്ടറി സതീഷ്കുമാർ, ബി. കുഞ്ഞുമോൻ, ആർ. ശശിധരൻ, സോമശേഖരൻപിള്ള, സന്തോഷ്കുമാർ എന്നിവർ സംസാരിച്ചു. നാല് മുതൽ പത്ത് വരെ ക്ലാസുകളിലുള്ള കുട്ടികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. ക്യാമ്പ് ഇന്ന് അവസാനിക്കും. നഴ്സസ് ദിനാചരണം (ചിത്രം) കുണ്ടറ: ആശുപത്രിമുക്ക് എൽ.എം.എസ് ആശുപത്രിയുടെ ആഭിമുഖ്യത്തിൽ നഴ്സസ് ദിനാചരണം നടത്തി. പെരുമ്പുഴ മാർ ഇവാനിയോസ് സ്കൂൾ ഓഫ് നഴ്സിങ് പ്രിൻസിപ്പൽ സിസ്റ്റർ പ്രസന്ന ഉദ്ഘാടനം ചെയ്തു. റവ. റോയിമോൻ, നഴ്സിങ് സൂപ്രണ്ട് എസ്. ലിസി, എൽ. ജിൻസി, അമിത, പ്രഫ. മാത്യു വർഗീസ്, ഡോ. പി.ജി. ജേക്കബ് എന്നിവർ സംസാരിച്ചു. ദിനാചരണത്തിന്‍റെ ഭാഗമായി റാലിയും ചിത്രരചന മത്സരവും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.