ശാസ്താംകോട്ട: പഞ്ചായത്തിൽ ഭക്ഷ്യസുരക്ഷ വകുപ്പും ആരോഗ്യവകുപ്പും ശാസ്താംകോട്ട പഞ്ചായത്തും ചേർന്ന് നടത്തിയ പരിശോധനയിൽ നാല് ഹോട്ടലുകൾ അടപ്പിച്ചു. പത്മാവതി ഹോസ്പിറ്റലിന് സമീപമുള്ള ഹോട്ടലും ആഞ്ഞിലിമൂട് ജങ്ഷന് സമീപമുള്ള മൂന്ന് ഹോട്ടലും ആണ് അടക്കാൻ നിർദേശിച്ചത്. പഴകിയ ആഹാര സാധനങ്ങൾ സൂക്ഷിക്കുകയും വൃത്തിഹീനമായ രീതിയിൽ ആഹാരം പാചകം ചെയ്യുകയും ചെയ്ത ഹോട്ടലുകളാണിവ. കുടിവെള്ളത്തിന്‍റെ സർട്ടിഫിക്കറ്റ്, ജീവനക്കാർക്ക് ഹെൽത്ത് കാർഡ്, ലൈസൻസ് എന്നിവ ഇല്ലാതെ പ്രവർത്തിച്ച വിവിധ ഹോട്ടലുകൾക്ക് നോട്ടീസ് നൽകി. വരും ദിവസങ്ങളിൽ പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു. ഭക്ഷ്യസുരക്ഷ ഓഫിസർമാരായ എസ്. മാനസ, ആശാദേവി, മുഹമ്മദ് ഷാ, ഹെൽത്ത് ഇൻസ്‌പെക്ടർ കെ. ഷിബു, സവീണ, പഞ്ചായത്ത് ഉദ്യോഗസ്ഥർ രാജേഷ്, ഹരികൃഷ്ണൻ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി. ഫോട്ടോ: ഭക്ഷ്യസുരക്ഷാവിഭാഗം ഉദ്യോഗസ്ഥർ ഹോട്ടലിൽ പരിശോധന നടത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.