സഹവാസ ക്യാമ്പ്

ഇരവിപുരം: കൊല്ലൂർവിള പള്ളിമുക്ക് എഫ്.എം.ഐ.ടി.ഇയിലെ പത്തുദിവസത്തെ സമൂഹ സമ്പർക്ക ഫാത്തിമ മെമ്മോറിയൽ എജുക്കേഷനൽ ട്രസ്റ്റ് വൈസ് ചെയർമാൻ നൗഷാദ് യൂനുസ് ഉദ്ഘാടനം ചെയ്തു. ഷിനോ ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ഫാത്തിമ മെമ്മോറിയൽ ട്രെയിനിങ് കോളജ് പ്രിൻസിപ്പൽ ഡോ.അനിത, ആൽഫി വിൽസൻ, താഹിറാ ബീവി, ലക്ഷ്മി, ജയ, എം.ആർ. സന്ദീപ് എന്നിവർ സംസാരിച്ചു. 'കിണര്‍ അപകടങ്ങൾ ഒഴിവാക്കാന്‍ സുരക്ഷാസംവിധാനങ്ങള്‍ സജ്ജമാക്കണം' കൊല്ലം: കിണര്‍ നിര്‍മാണ മേഖലയിലെ മരണങ്ങള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ സുരക്ഷാസംവിധാനങ്ങള്‍ സജ്ജമാക്കണമെന്ന്​ ​എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. ജില്ലയില്‍ കിണര്‍പണിക്കാരായ രണ്ടുപേര്‍ രണ്ടാഴ്ചക്കുള്ളില്‍ മരണപ്പെട്ടത് സുരക്ഷാസംവിധാനത്തിന്‍റെ അപര്യാപ്തത മൂലമാണ്​. ഭൂമിക്കടിയില്‍ ഉണ്ടാകുന്ന മാറ്റങ്ങൾ സംബന്ധിച്ചോ കിണര്‍നിര്‍മാണത്തിലും അറ്റകുറ്റപ്പണികളിലും സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചോ നിർദേശങ്ങള്‍ നല്‍കുകയോ സുരക്ഷാസംവിധാനങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയോ ചെയ്യുന്നില്ല. തൊഴിലാളികള്‍ക്ക് അനുയോജ്യമായ സുരക്ഷാസംവിധാനങ്ങള്‍ സജ്ജമാക്കുന്നതില്‍ കാര്യക്ഷമമായ ഇടപെടല്‍ ഉണ്ടാകണം. നിരാലംബമായ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപയെങ്കിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ അനുവദിക്കണമെന്നും എം.പി പറഞ്ഞു. മരണപ്പെട്ട സുധീറിന്‍റെ മുട്ടയ്ക്കാവിലെ വീട് സന്ദര്‍ശിച്ച് കുടുംബാംഗങ്ങളെ എം.പി അനുശോചനം അറിയിച്ചു. കുളപ്പാടം ഫൈസല്‍, ഇ. അസാദ്, പി.സി. ജോണ്‍, ഷിഹാബുദ്ദീന്‍, ഷാഫി, റഷീദ്, സഫീര്‍ മുട്ടയ്ക്കാവ് എന്നിവരും ഒപ്പമുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.