കുടിയൊഴിപ്പിക്കപ്പെട്ട വ്യാപാരികളുടെ കൺവെൻഷൻ

കൊല്ലം: ദേശീയപാത സ്ഥലമെടുപ്പിൽ പ്രതിഷേധിച്ച്​ യുനൈറ്റഡ്​ മർച്ചന്‍റ്​സ്​ ചേംബർ പുനരധിവാസ അവകാശ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ, കുടിയൊഴിപ്പിക്കപ്പെട്ട വ്യാപാരികളുടെയും അനുബന്ധ തൊഴിലാളികളടെയും കൺവെൻഷൻ ചേരും. ഞായറാഴ്ച വൈകീട്ട്​ മൂന്നിന്​ കൊല്ലം ഡോക്ടേഴ്സ്​ ക്ലബിൽ എൻ.കെ.​ പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്ക് ദേശീയപാത അതോറിറ്റി ഷിഫ്റ്റിങ്​ ചാർജിനത്തിൽ അനുവദിക്കുന്ന 75,000 രൂപ ഉപാധികളില്ലാതെ എല്ലാ വ്യാപാരികൾക്കും അനുവദിക്കണമെന്ന്​ ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു. പാർലമെന്റ് പാസാക്കിയ നിയമത്തിലെ പുനരധിവാസ നഷ്ടപരിഹാര പാക്കേജ് അനുസരിച്ചുള്ള ആനുകൂല്യം ലഭ്യമാക്കണം. ഭാരവാഹികളായ നിജാംബഷി, ആസ്റ്റിൻ ബെന്നൻ, എച്ച്. സലിം, ഷാജഹാൻ പഠിപ്പുര, നൗഷാദ് പാരിപ്പള്ളി, സുബൈ.എൻ.സഹദേവ്, ഡോ.എസ്. ശശികുമാർ, കെ. സുനിൽകുമാർ, എസ്.രാജു എന്നിവർ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.