കിണർ ഇടിയൽ: തൊഴിലാളികൾക്ക് സംരക്ഷണമൊരുക്കണം - സി.ഐ.ടി.യു

കൊല്ലം: ജില്ലയിൽ ജോലിക്കിടെ കിണർ ഇടിഞ്ഞുതാഴ്ന്ന് അപകടങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ തൊഴിലാളികൾക്ക്​ മതിയായ സുരക്ഷ ഉറപ്പാക്കണമെന്ന് സി.ഐ.ടി.യു ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. തൊഴിൽ വകുപ്പിലെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും അധികൃതർ അടിയന്തരമായി ഇടപെടണം. സോയിൽ പൈപ്പ് ലൈൻ ഉൾപ്പെടെയുള്ള പ്രതിഭാസങ്ങൾ ദുരന്തങ്ങൾക്ക് പിന്നിലുണ്ടോയെന്ന ആശങ്ക മണ്ണ് സംരക്ഷണ വകുപ്പിനെക്കൂടി ഉൾപ്പെടുത്തി ജില്ല ഭരണകൂടം പരിശോധിക്കണം. കിണർ റീചാർജിങ്​ ഉൾപ്പെടെ സ്വാഭാവിക ഭൂഗർഭജലം ഉറപ്പുവരുത്താനുള്ള പദ്ധതികൾ നടപ്പാക്കണം. നിലവിൽ അപകടങ്ങളിൽപെട്ട തൊഴിലാളികൾക്കും കുടുംബാംഗങ്ങൾക്കും മതിയായ ചികിത്സാ സൗകര്യവും സഹായധനവും കാലതാമസം കൂടാതെ ഉറപ്പുവരുത്തണം. തൊഴിലാളികൾക്ക് ഇൻഷുറൻസും ചികിത്സാ സൗകര്യവും ഉൾപ്പെടുത്താൻ തൊഴിൽ മന്ത്രിക്കും ബന്ധപ്പെട്ട അധികാരികൾക്കും നിവേദനം നൽകുമെന്ന് ജില്ല സെക്രട്ടറി എസ്. ജയമോഹൻ പറഞ്ഞു. പരിപാടികൾ ഇന്ന്​ (14-05) കൊല്ലം പബ്ലിക് ലൈബ്രറി സരസ്വതി ഹാൾ: ഡോ. സുകുമാർ അഴീക്കോടിന്‍റെ 96ാം ജന്മദിനാഘോഷവും തത്ത്വമസി സാഹിത്യോത്സവവും - രാവിലെ 9.00 കൊല്ലം പബ്ലിക് ലൈബ്രറി സാവിത്രി ഹാൾ: താലൂക്ക് ലൈബ്രറി കൗൺസിലിന്‍റെ 'വരയും കുറിയും - കുട്ടിക്കൂട്ടം' സമാപനം - ഉച്ച.2.00 കൊല്ലം സി. കേശവൻ മെമ്മോറിയൽ ടൗൺ ഹാൾ: ആധാരമെഴുത്ത് അസോസിയേഷൻ സംസ്ഥാന സമ്മേളനം. പ്രകടനം - വൈകു. 3.00, പൊതുസമ്മേളനം മന്ത്രി കെ.എൻ. ബാലഗോപാൽ - വൈകു.4.00 മുഖത്തല ശ്രീകൃഷ്ണസ്വാമി ക്ഷേത്രം: ഉത്സവം. ഗജമേള - വൈകു. 5.30, ആൽത്തറമേളം - വൈകു. 6.00, ഗാനമേള -രാത്രി 10.00 കൊല്ലം ബീച്ച്​: വൺ ഇന്ത്യ കൈറ്റ്​ ടീം പട്ടംപറത്തൽ പ്രദർശനം: വൈകു. 4.00 വെളിയം ഗ്രാമപഞ്ചായത്ത് പത്മാവതി ഗാര്‍ഡൻ: ഇന്ത്യന്‍ ഗ്രാമോത്സവ് സാംസ്‌കാരിക സമ്മേളനം -മന്ത്രി കെ.എന്‍. ബാലഗോപാല്‍ : വൈകു. 5.00 കുണ്ടറ മുക്കട ജെ.വി. കാസിൽ: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ആശുപത്രിമുക്ക് യൂനിറ്റ് വാർഷികം- ജില്ല പ്രസിഡന്‍റ്​ എസ്​. ദേവരാജൻ: രാവിലെ 10.30 കുണ്ടറ ആശുപത്രിമുക്ക് വേണൂസ്​: സംസ്​കാര കുണ്ടറയുടെ സർഗോത്സവം -ജെ. മേഴ്സിക്കുട്ടിയമ്മ: രാവിലെ 10.00 രാമൻകുളങ്ങര മമത നഗർ റെസിഡൻസ് അസോസിയേഷൻ: പ്രതിഭാ സായാഹ്നം- ഡോ. സുജിത് വിജയൻപിള്ള എം.എൽ.എ: വൈകു. 4.00 കൊട്ടാരക്കര യൂനുസ്​ കോളജ്​ ഓഫ്​ പോളിടെക്​നിക്​: സോളാർ പവർ പ്ലാന്‍റ്​ ഉദ്​ഘാടനം- കെ.ബി. ഗണേഷ്​കുമാർ എം.എൽ.എ: രാവിലെ 10.00

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.