ചാൾസ് ബേബി
പറവൂർ: 17കാരിയുടെ നഗ്നചിത്രം മൊബൈൽ ഫോണിൽ സൂക്ഷിച്ച കേസിലെ പ്രതി തൃശൂർ വടക്കാഞ്ചേരി ഓട്ടുപാറ കല്ലോട്ടുകുഴി വീട്ടിൽ ചാൾസ് ബേബിക്ക് (25) മൂന്നുവർഷം കഠിന തടവും 55,000 രൂപ പിഴയും. പിഴത്തുക ഇരക്ക് കൈമാറാനും പറവൂർ അതിവേഗ സ്പെഷൽ കോടതി ജഡ്ജി ടി.കെ. സുരേഷ് വിധിച്ചു.
2021 നവംബറിലാണ് ഇൻസ്റ്റഗ്രാം വഴി ഇയാൾ പെൺകുട്ടിയെ പരിചയപ്പെടുന്നത്. സ്നേഹം നടിച്ച് പലപ്പോഴായി നഗ്നചിത്രങ്ങൾ മൊബൈൽ ഫോണിൽ വാങ്ങി സൂക്ഷിച്ചുവെന്നാണ് കേസ്. പുത്തൻവേലിക്കര പൊലീസ് ഇൻസ്പെക്ടർ വി. ജയകുമാറാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രവിത ഗിരീഷ് കുമാർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.