ബ​ഷീ​ർ

പോക്സോ കേസിൽ വയോധികന് തടവും പിഴയും

പറവൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വയോധികന് അഞ്ചു വർഷം കഠിന തടവും 20,000 രൂപ പിഴയും. പോക്സോ പ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത കേസിലാണ് കരുമാല്ലൂർ വെളിയത്തുനാട് അടുവാതുരുത്ത് മാമ്പ്ര ലക്ഷംവീട് കോളനിയിലെ കിടങ്ങാപ്പിള്ളി പറമ്പിൽ ബഷീറിനെ (66) പറവൂർ അതിവേഗ സ്പെഷൽ കോടതി ജഡ്ജി ടി.കെ. സുരേഷ് ശിക്ഷിച്ചത്.

2023 നവംബർ 28നാണ് കേസിനാസ്പദമായ സംഭവം. ആലുവ വെസ്റ്റ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്. സനൂജാണ് അന്വേഷണം നടത്തിയത്. പ്രതിക്കെതിരെ കുറ്റപത്രം കോടതി മുമ്പാകെ സമർപ്പിച്ചത് ആ സമയം ഡിവൈ.എസ്.പിയായിരുന്ന പി. പ്രസാദാണ്.

പിഴത്തുക അതിജീവിതക്ക് നൽകാനും ഉത്തരവിട്ടു. പിഴ അടക്കാതിരുന്നാൽ പത്ത് മാസം അധിക തടവ് അനുഭവിക്കണം. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രവിത ഗിരീഷ് കുമാർ ഹാജരായി.

Tags:    
News Summary - Elderly man sentenced to prison and fine in POCSO case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.