Posted On
date_range Updated On
date_range 16 ഭൂരഹിതർക്ക് വെൽഫെയർ പാർട്ടി ഭൂമി നൽകുന്നു
പറവൂർ: വെൽഫെയർ പാർട്ടി ജില്ല കമ്മിറ്റിയുടെ ദശവാർഷിക പദ്ധതി പൂർത്തീകരണ പ്രഖ്യാപനവും ഭൂസമര പോരാളികൾക്കുള്ള ഭൂമി വിതരണവും 18ന് സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം നിർവഹിക്കും.
ഭൂരഹിതരായ 16 പേർക്കാണ് ചേന്ദമംഗലം പഞ്ചായത്തിൽ മൂന്നു സെന്‍റ് വീതം സൗജന്യമായി നൽകുന്നതെന്ന് ജില്ല പ്രസിഡൻറ് ജ്യോതിവാസ് പറവൂർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
18ന് വൈകീട്ട് നാലിന് പറവൂർ പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസിലാണ് പരിപാടി. ജില്ല ജനറൽ സെക്രട്ടറി കെ.എച്ച്. സദക്കത്ത്, വൈസ് പ്രസിഡൻറ് ഷംസുദ്ദീൻ എടയാർ, ജില്ല കമ്മിറ്റി അംഗം എം.കെ. ജമാലുദ്ദീൻ, പറവൂർ മണ്ഡലം പ്രസിഡൻറ് എം.യു. ഹാഷിം എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.