Posted On
date_range Updated On
date_range വാഹന മോഷ്ടാവ് പിടിയിൽ
പറവൂർ: മോഷ്ടിച്ച വാഹനവുമായി പൂയപ്പിള്ളി തച്ചപ്പിള്ളി യദുകൃഷ്ണൻ (23) പിടിയിൽ. ഇരിങ്ങാലക്കുട പാറയിൽ ഷാജിയുടെ ഇരുചക്രവാഹനം ഈ മാസം 14നാണ് മോഷണം പോയത്. വാഹന പരിശോധനക്കിടെയാണ് ഇയാൾ പിടിക്കപ്പെട്ടത്.
മുനമ്പം, എറണാകുളം സെൻട്രൽ, കളമശ്ശേരി സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ വാഹന മോഷണക്കേസുകൾ ഉണ്ടെന്ന് വടക്കേക്കര പൊലീസ് പറഞ്ഞു. സി.ഐ എം.കെ. മുരളി, എസ്.ഐ ബഷീർ എന്നിവരുടെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.