Posted On
date_range Updated On
date_range മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ
പറവൂർ: തെക്കിനേടത്ത് ജ്വല്ലറിയിൽ നിന്ന് 23.950 ഗ്രാമിന്റെ സ്വർണ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ. അതിരപ്പിള്ളി പേട്ടയിൽ വീട്ടിൽ ഷാനുമോനെയാണ് (26) പറവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 26ന് വൈകീട്ട് 7.15ന് ആണ് സംഭവം. മാല വാങ്ങാനെന്ന വ്യാജേന കടയിലെത്തി മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു.
മോഷ്ടിച്ച മാല അങ്കമാലിയിലെ ജ്വല്ലറിയിൽ ഇയാൾ വിൽപനയും നടത്തി. ഇൻസ്പെക്ടർ ഷോജോ വർഗീസ്, എസ്.ഐമാരായ മുഹമ്മദ് ബഷീർ, പ്രശാന്ത് പി. നായർ,എസ്.സി.പി.ഒമാരായ ജോസഫ്, ലിജു, സരിൻ, നിബിൻ, സിന്റോ തുടങ്ങിയവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.