നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ കോ​ട്ടു​വ​ള്ളി വി​ല്ലേ​ജ് ഓ​ഫീ​സ്

സ്മാര്‍ട്ടായി കോട്ടുവള്ളി, മൂത്തകുന്നം വില്ലേജ് ഓഫിസുകള്‍

പ​റ​വൂ​ര്‍ : താ​ലൂ​ക്കി​ൽ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ നി​ർ​മി​ച്ച ര​ണ്ട് സ്മാ​ര്‍ട്ട് വി​ല്ലേ​ജ് ഓ​ഫീ​സു​ക​ൾ ഉ​ദ്ഘാ​ട​ന​ത്തി​ന് സ​ജ്ജ​മാ​യി. മൂ​ത്ത​കു​ന്നം ത​റ​യി​ല്‍ ക​വ​ല​യി​ല്‍ നേ​ര​ത്തെ പ്ര​വ​ര്‍ത്തി​ച്ചി​രു​ന്ന സ്ഥ​ല​ത്താ​ണ് ര​ണ്ട് നി​ല​യു​ള്ള പു​തി​യ മൂ​ത്ത​കു​ന്നം വി​ല്ലേ​ജ് ഓ​ഫീ​സ് പ​ണി​തി​രി​ക്കു​ന്ന​ത്.

ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യി ഇ​വി​ടെ റാ​മ്പ് സൗ​ക​ര്യം ഏ​ര്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ര​ണ്ടു നി​ല​യി​ലാ​യി പ​ണി​തി​രി​ക്കു​ന്ന കോ​ട്ടു​വ​ള്ളി വി​ല്ലേ​ജ് ഓ​ഫീ​സി​ല്‍ ഫ്ര​ണ്ട് ഓ​ഫീ​സ്, വെ​യ്റ്റിം​ഗ് ഏ​രി​യ, വി​ല്ലേ​ജ് ഓ​ഫീ​സ​റു​ടെ മു​റി, റെ​ക്കോ​ര്‍ഡ് റൂം, ​മീ​റ്റിം​ഗ് ഹാ​ള്‍, ജീ​വ​ന​ക്കാ​ര്‍ക്കും പൊ​തു​ജ​ന​ങ്ങ​ള്‍ക്കും പ്ര​ത്യേ​ക ശു​ചി​മു​റി എ​ന്നി​വ​യാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. 44 ല​ക്ഷം രൂ​പ​യി​ലാ​ണ് ര​ണ്ട് ഓ​ഫീ​സും നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

Tags:    
News Summary - Smart Kottuvalli, Moothakunnam Village Offices

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.