സാഹസിക യാത്രക്ക് ശേഷം തിരിച്ചെത്തിയ അമ്മക്കും മകനും സ്വീകരണം

പറവൂർ: മഞ്ഞുമൂടിയ ലഡാക്കിലേക്ക് മോട്ടോർ ബൈക്കിൽ സാഹസിക യാത്ര നടത്തി തിരിച്ചെത്തിയ അമ്മക്കും മകനും സ്വീകരണം നൽകി. ഏപ്രിൽ 20ന് ലഡാക്കിലേക്ക് പുറപ്പെട്ട ഏഴിക്കര കടക്കര സ്വദേശികളായ സിന്ധുവും മകൻ ഗോപകുമാറുമാണ് 25 ദിവസംകൊണ്ട് 8400ൽപരം കിലോമീറ്റർ മാറി മാറി ബൈക്ക് ഓടിച്ച് ദൗത്യം പൂർത്തിയാക്കി ശനിയാഴ്ച നാട്ടിലെത്തിയത്. കടക്കര റോഡിൽ കാത്തുനിന്ന നാട്ടുകാർ പൂച്ചെണ്ട് നൽകി സ്വീകരിച്ചു.

രണ്ട് വർഷമായി ആഗ്രഹിച്ചുനടന്ന കാര്യം സാധിച്ചതിലെ സന്തോഷത്തിലാണ് അമ്മയും മകനും. ഭാഷയും കാലാവസ്ഥയും രാത്രി താമസവുമൊന്നും യാത്രക്ക് തടസ്സമായില്ലെന്ന് ഇരുവരും പറഞ്ഞു. കടുത്ത തണുപ്പും ഓക്സിജൻ കുറവും ശാരീരികമായി അധികം അലട്ടിയില്ല. സൈനികർ ധരിക്കാൻ കോട്ടും ഭക്ഷണവും നൽകി.

തിരിച്ചുള്ള യാത്രക്ക് മറ്റൊരു വഴിയാണ് തിരഞ്ഞെടുത്തത്. മണാലിയിൽ മഞ്ഞുവീഴ്ച മൂലം രണ്ടുനാൾ തങ്ങേണ്ടി വന്നു. അടുത്ത സീസണിൽ കുടുംബവുമൊത്ത് ലഡാക്കിൽ പോകാൻ പരിപാടിയുണ്ടെന്ന് സിന്ധു പറഞ്ഞു. ബൈക്കിൽ തന്നെ മറ്റു ചില യാത്രകളും പ്ലാൻ ചെയ്തിട്ടുണ്ട്.

Tags:    
News Summary - Reception for mother and son returning after an adventurous trip

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.