representational image

ദേശീയപാത വികസനം ക്ലാസ് മുറിയുടെ ഭിത്തി പൊളിക്കണമെന്ന്

പറവൂർ: ദേശീയപാത വികസനത്തി‍െൻറ ഭാഗമായി മൂത്തകുന്നം ഗവ. എൽ.പി.ജി സ്കൂളി‍െൻറ ക്ലാസ് മുറിയുടെ ഒരുഭാഗം പൊളിക്കണമെന്ന ആവശ്യം സ്കൂൾ അധികൃതരെയും രക്ഷിതാക്കളെയും ആശങ്കയിലാക്കി. അപ്രതീക്ഷിതമായാണ് ഈ ആവശ്യവുമായി സ്ഥലമെടുപ്പ് ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം സ്കൂൾ അധികൃതരെ സമീപിച്ചത്. നേരത്തേ ഇതുസംബന്ധിച്ച് ഒരു മുന്നറിയിപ്പും നൽകിയിരുന്നില്ലെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കി. രണ്ടാം ക്ലാസ് പ്രവർത്തിക്കുന്ന കെട്ടിടത്തി‍െൻറ ഒരുഭാഗവും ടോയ്ലറ്റും ഒരാഴ്ചക്കകം പൊളിച്ചുനീക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഭിത്തി പൊളിച്ചാൽ കെട്ടിടം തകരുമെന്ന് ഭയമുണ്ട്. നൂറ്റാണ്ടിലേറെ പഴക്കമുള്ള ഓടിട്ട കെട്ടിടത്തി‍െൻറ ഭിത്തിയാണ് പൊളിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ഔദ്യോഗികമായി ഒരു അറിയിപ്പും വിദ്യാഭ്യാസ വകുപ്പിന് ലഭിച്ചിട്ടില്ലെന്ന് എ.ഇ.ഒ പറയുന്നു.

സ്കൂൾ അധികൃതർ കലക്ടറെ കണ്ട് നിവേദനം നൽകിയതി‍െൻറ അടിസ്ഥാനത്തിൽ പൊളിക്കുന്നത് ഒരു മാസത്തേക്ക് നീട്ടിയിട്ടുണ്ട്. അതിനുള്ളിൽ ബദൽ സംവിധാനം കണ്ടെത്തണം. വിഷയത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഇടപെട്ടിരുന്നു. വിദ്യാർഥികളുടെ പഠന സൗകര്യത്തെ തടസ്സപ്പെടുത്തുന്ന ഒന്നും ഉണ്ടാകരുതെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിട്ടുണ്ട്.സ്കൂൾ കെട്ടിടത്തി‍െൻറ മതിൽ പൊളിക്കേണ്ടി വരുന്നമെന്ന കാര്യം കലക്ടറോ, സ്ഥലമെടുത്ത് ഡെപ്യൂട്ടി കലക്ടറോ ഇതുവരെ വെളിപ്പെടുത്തിയിരുന്നില്ല. പള്ളിയും കോൺഗ്രസ് ഓഫിസും പൊളിക്കുന്ന വിവരം നേരത്തേ അറിയിച്ചിരുന്നു. പള്ളിയും കോൺഗ്രസ് ഓഫിസും നഷ്ടപരിഹാര തുക നൽകി കഴിഞ്ഞ മാസം തന്നെ ഏറ്റെടുത്തിരുന്നു. ഭിത്തി പൊളിക്കുന്ന വിവരം അധികൃതർ രഹസ്യമായി വെച്ചതി‍െൻറ കാരണം വ്യക്തമല്ല.

Tags:    
News Summary - NH Development Classroom wall

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.