Posted On
date_range Updated On
date_range 80ാമത് രക്തദാനം നടത്തി കെ.ജെ. ആന്റണി
പറവൂർ: രക്തദാനത്തിെൻറ മാതൃക പകർന്ന് 80ാമത് രക്തദാനം നടത്തി കെ.ജെ. ആന്റണി. പുത്തൻവേലിക്കര പഞ്ചായത്തിലെ തുരുത്തിപ്പുറം കോണത്താൻ വീട്ടിൽ ആന്റണി (48) 1992ലാണ് ആദ്യ രക്തദാനം നടത്തിയത്. നാട്ടിലെ പൊതുപ്രവർത്തകനായിരുന്ന എ.ഡി. രാജുവാണ് തൃശൂർ മെഡിക്കൽ കോളജിൽ ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന ഒരു രോഗിക്കുവേണ്ടി രക്തംനൽകാൻ കൂട്ടിക്കൊണ്ടുപോകുന്നത്.
ആന്റണിയുടെ ജീവകാരുണ്യ പ്രവർത്തനം അന്നുമുതൽ ആരംഭിച്ചതാണ്. ജീവിത പ്രാരബ്ധത്താൽ മരപ്പണി ചെയ്തും ലോട്ടറി ടിക്കറ്റ് വിറ്റും ഉപജീവനമാർഗം കണ്ടെത്തുന്ന ആന്റണി പരിസ്ഥിതി രംഗത്തും സജീവമാണ്. ഭാര്യ: ബിനി. സ്കൂൾ വിദ്യാർഥികളായ അലനും മിലനുമാണ് മക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.