Posted On
date_range Updated On
date_range കാപ്പചുമത്തി നാട് കടത്തി
പറവൂർ: ഓപറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി നിരന്തര കുറ്റവാളിയായ പറവൂർ വടക്കേക്കര കുഞ്ഞിത്തൈ നികത്തിൽ വീട്ടിൽ സലീഷിനെ (39) കാപ്പചുമത്തി ആറുമാസത്തേക്ക് നാടുകടത്തി.
വടക്കേക്കര, പറവൂർ, ചേരാനല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ കഠിന ദേഹോപദ്രവം, അടിപിടി, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കേസുകളിൽ പ്രതിയാണ്. കഴിഞ്ഞ മേയ്, ജൂൺ മാസങ്ങളിൽ പറവൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത അടിപിടി കേസുകളിൽ പ്രതിയായതിനെ തുടർന്നാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.