മൂത്തകുന്നം പാലത്തിന് സമീപം കത്തി നശിച്ച ബൈക്ക്
Posted On
date_range Updated On
date_range ദമ്പതികൾ സഞ്ചരിച്ച ബൈക്ക് കത്തിനശിച്ചു
പറവൂർ: ദേശീയപാത 66 മൂത്തകുന്നം പാലത്തിന് സമീപം ബൈക്കിന് തീപിടിച്ചു. മുനമ്പം സ്വദേശി അജിൽ അർജുനും ഭാര്യയും കൂടി കൊടുങ്ങല്ലൂരിലേക്ക് പോകവെ മൂത്തകുന്നം പാലത്തിന് സമീപത്ത് വെച്ചാണ് ബൈക്കിലേക്ക് തീ പടർന്നത്. വണ്ടി ഓഫ് ചെയ്ത് വീണ്ടും സ്റ്റാർട്ട് ചെയ്തപ്പോൾ തീ പടരുകയായിരുന്നു.
ആർക്കും കാര്യമായ പരിക്കില്ല.കൊടുങ്ങല്ലൂരിൽനിന്നും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തീ അണച്ചു. ഷോർട്ട് സർക്യൂട്ട് ആണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.