മുരളീധരൻ
Posted On
date_range Updated On
date_range സോഡാക്കുപ്പികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം; പ്രതി അറസ്റ്റിൽ
പറവൂർ: വ്യക്തിവൈരാഗ്യത്താൽ 46കാരനെ സോഡാക്കുപ്പികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 57കാരൻ അറസ്റ്റിൽ. കൈതാരം കോതകുളത്ത് സോണി ദേവസിയെ ആക്രമിച്ച കേസിൽ നന്ത്യാട്ടുകുന്നം അമേപറമ്പ് മറ്റയിൽ വീട്ടിൽ മുരളീധരനാണ് പൊലീസ് പിടിയിലായത്.
ഞായറാഴ്ച രാവിലെയാണ് സംഭവം. സോണി ദേവസിയുടെ തലയിൽ 10 തുന്നലുണ്ട്. ആറുമാസം മുമ്പ് മറ്റൊരാളെ കൊലപ്പെടുത്തിയ കേസിലും മുരളീധരൻ പ്രതിയാണ്. ഇൻസ്പെക്ടർ ഷോജോ വർഗീസ്, എസ്.ഐ പ്രശാന്ത് പി. നായർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.